General News

എല്ലാ കക്ഷികള്‍ക്കും വോട്ടു വര്‍ദ്ധിച്ചു, ബിജെപിക്ക് 957 മാത്രം

Mon, Apr 17, 2017

Arabianewspaper 347
എല്ലാ കക്ഷികള്‍ക്കും വോട്ടു വര്‍ദ്ധിച്ചു, ബിജെപിക്ക് 957 മാത്രം

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പ്രമുഖരായ മൂന്നു കക്ഷികള്‍ക്കും വോട്ട് കൂടി. യുഡിഎഫ് തങ്ങളുടെ വോട്ടുകള്‍ വര്‍ദ്ധിപ്പിച്ചത് എഴുപതിനായിരത്തോളമാണ്. എല്‍ഡിഎഫിന് അതേസമയം, ഒരു ലക്ഷത്തോളം വോട്ടു വര്‍ദ്ധിച്ചു. അതേസമയം, ബിജെപിക്ക് വര്‍ദ്ധിച്ചത് 957 വോട്ടുകള്‍ മാത്രമാണ്.


മൂന്നു വര്‍ഷം മുമ്പ് ഇ അഹമദ് നേടിയ 1.94 ലക്ഷം വോട്ടുകള്‍ നേടാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല. എന്നാല്‍, എല്‍ഡിഎഫിന് തങ്ങളുടെ വോട്ട് ഒരു ലക്ഷം കണ്ട് വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. അതേസമയം,. കഴിഞ്ഞ തവണ മത്സരിച്ച എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടികളുടെ വോട്ട് ഇക്കുറി ഇടതു മുന്നണിക്ക് ലഭിച്ചതായാണ് യുഡിഎഫ് ആരോപിക്കുന്നത്., കഴിഞ്ഞ തവണ എഴുപതിനായിരത്തോളം വോട്ടുകള്‍ ഈ രണ്ടു പാര്‍ട്ടികളും നേടിയിരുന്നു.


2016 നിയമസഭാ തിരഞ്ഞെടുപ്പിനേക്കാളും കൂടുതല്‍ വോട്ടുകള്‍ യുഡിഎഫിന് നേടാനായി. പെരിന്തല്‍ മണ്ണ പോലുള്ള മണ്ഡലങ്ങളില്‍ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് ഉണ്ടായത് ശ്രദ്ധേയമാണ്. 579 വോട്ടുകള്‍ക്ക് വിജയിച്ച പെരിന്തല്‍ മണ്ണയില്‍ ഇക്കുറി 8527 വോട്ടുകളാണ് ലഭിച്ചത്. മങ്കടയില്‍ 1508 വോട്ടിന്റെ ഭൂരിപക്ഷം ഇക്കുറി 19,262 ആയി ഉയര്‍ന്നു.


ആറിരട്ടി വോട്ടു കിട്ടുമെന്ന് വീമ്പു പറഞ്ഞ ബിജെപിക്ക് ആയിരം വോട്ട് കഷ്ടിയാണ് ലഭിച്ചത്. മലപ്പുറം പോലുള്ള പ്രതീകൂല സാഹചര്യമുള്ള മണ്ഡലത്തില്‍ വോട്ടു കുറയാതിരുന്നതില്‍ ആശ്വസിക്കുകയാണ് ബിജെപി ഇപ്പോള്‍.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ