General News

വികസനം, ജനപ്രിയം - കുതിച്ചു ചാട്ടത്തിന് തയ്യാറെടുക്കാന്‍ മോഡിയുടെ ആഹ്വാനം

Sun, Apr 16, 2017

Arabianewspaper 396
കുതിച്ചു ചാട്ടത്തിന് തയ്യാറെടുക്കാന്‍ മോഡിയുടെ ആഹ്വാനം

വികസനവും ജനപ്രിയവും എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കി പ്രധാനമന്ത്രി നരേന്ദ്‌ല മോഡി. ഒഡീഷയില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടന്നു വരുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മോഡി. 


തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയുന്നതിനേയും മോഡി പരിഹസിച്ചു ഡെല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമണമായിരുന്നു, ബീഹാര്‍ തിരഞ്ഞെടുപ്പില്‍ അവാര്‍ഡ് വാപസിയായിരുന്നു ഇനി വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയാം . കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം കാണാതിരുന്ന 120 സീറ്റുകളില്‍ പ്രത്യേകം ശ്രദ്ധ നല്‍കും. മുസ്ലീംങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യുനപക്ഷ സമുദായങ്ങളുടെ വിഷയങ്ങള്‍ക്ക് പരിഹാരം കാണും. മോഡി പറഞ്ഞു,. മുത്തലാക്ക് വിഷയത്തില്‍ മുസ്ലീം സ്ത്രീകള്‍ക്കു വേണ്ട പിന്തുണ നല്‍കുമെന്നും മോഡി പറഞ്ഞു.


 കഴിഞ്ഞ മാസം നാലു സംസ്ഥാനങ്ങളില്‍ ബിജെപിയുടെ സര്‍ക്കാരുകള്‍ അധികാരത്തിലേറിയതിനു ശേഷം നടന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് മോഡി പ്രവര്‍ത്തകരെ ആഹ്നാനം ചെയ്തത്.


പി2 (പ്രോ പുവര്‍), ജി2( ദുഡ് ഗവേണ്‍ന്‍സ് )മുദ്രാവാക്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ മോഡി പ്രവര്‍ത്തകരെ ഉപദേശിച്ചു, സദ്ഭരണം , പാവങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം ഇവ രണ്ടുമായിരിക്കണം പ്രവര്‍ത്തരുടേയും നേതാക്കളുടേയും ലക്ഷ്യം. മോഡി പറഞ്ഞു.


ഇന്ത്യയുടെ സ്വാന്തന്ത്ര്യത്തിന്റെ 25 ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ല്‍ പുതിയ ഇന്ത്യ സൃഷ്ടിക്കപ്പെടണമെന്നും മോഡി പറഞ്ഞു. തിരഞ്ഞെടുപ്പു വിജയങ്ങളില്‍ അമിതാഹ്‌ളാദം കാണിക്കരുതെന്നും ജനപ്രിയമായി പ്രവര്‍ത്തിക്കാനും നിശബ്ദതയോടെ പ്രവര്‍ത്തിക്കാനും പഠിക്കണമെന്നും മോഡി പറഞ്ഞു,


 

Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ