General News

ഐപിഎല്ലില്‍ മുംബൈക്ക് തുടര്‍ച്ചയായ നാലാം വിജയം

Sun, Apr 16, 2017

Arabianewspaper 405
ഐപിഎല്ലില്‍ മുംബൈക്ക് തുടര്‍ച്ചയായ നാലാം വിജയം @mipaltan/twitter

ഐപിഎല്‍ പത്താം സീസണില്‍ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ നാലാം വിജയം നേടി. ഗുജറാത്ത് ലയണ്‍സിനെ ആവേശകരമായ മത്സരത്തില്‍ മൂന്നു പന്ത് ബാക്കി നില്‍ക്കെ ആറു വിക്കറ്റ് വിജയം നേടി.


ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 177 റണ്‍സ് നേടി, തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച മുംബൈ നായകന്‍ രോഹിത് ശര്‍മയുടെയും നിധീഷ് റാണയുടേയും മികവില്‍ പൊരുതി വിജയം നേടി.


നിധീഷ് റാണ അര്‍ദ്ധ സെഞ്ച്വുറി നേടി. ഉജ്ജ്വല ഫോമിലുള്ള പൊള്ളാര്‍ഡ് രോഹിത് ശര്‍മ എന്നിവരും മികവു കാട്ടി. 36 പന്തില്‍ നാലു ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെ 53 റണ്‍സ് അടിച്ചു. രോഹിത് ശര്‍മ 29 പന്തില്‍ 40 റണ്‍സും പൊള്ളാര്‍ഡ് 39 ഉം റോസ് ബട്‌ലര്‍ 26 ഉം റണ്‍സ് നേടി.


ഗുജറാത്തിനു വേണ്ടി ബ്രണ്ടന്‍ മക്കുലം (64), ദിനേശ് കാര്‍ത്തിക്കിന്റേയും (48) മികവിലാണ് ഗുജറാത്ത് 176 അടിച്ചത്. നായകന്‍ സുരേഷ് റെയ്‌ന 26 റണ്‍സ് എടുത്തു,.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ