Troll Today News

പോസ്റ്റ് ട്രൂത്ത് - സ്‌നാപ് ചാറ്റ് സിഇഒ പറയാത്ത കാര്യം , ഇന്ത്യ ദരിദ്ര രാജ്യം - പക്ഷേ, റേറ്റിംഗും സ്റ്റാറുകളും മണിക്കൂറുകള്‍ക്കുള്ളില്‍ ഇടിഞ്ഞു,

Sun, Apr 16, 2017

Arabianewspaper 2419
പോസ്റ്റ് ട്രൂത്ത് - സ്‌നാപ് ചാറ്റ് സിഇഒ പറയാത്ത കാര്യം

ഇമേജ് മെസേജിംഗ് -മള്‍ട്ടി മീഡിയ മൊബൈല്‍ ആപ് ആയ സ്‌നാപ് ചാറ്റിന് ചെയ്യാത്ത പണിക്ക് കൂലി കിട്ടി, സ്‌നാപ് ചാറ്റിന്റെ സിഇഒ ഇവാന്‍ സ്പിജെലിന്റെ പേരില്‍ ഇറങ്ങിയ ഒരു പ്രസ്ത് വനയാണ് ഇതിനു കാരണം. സ്‌നാപ് ചാറ്റ് പണക്കാര്‍ക്കു വേണ്ടിയുള്ളതാണെന്നും ഇന്ത്യയെ പോലുള്ള ദരിദ്രരാജ്യങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലെന്നും ഇവാന്‍ പറഞ്ഞതായി ചില വാര്‍ത്തകള്‍ പുറത്തു വന്നു.


എന്നാല്‍, സോഷ്യല്‍ മീഡിയിയിലും മാധ്യമങ്ങളിലും വാര്‍ത്ത പരന്നതോടെ പലരും സ്‌നാപ് ചാറ്റ് മൊബൈലില്‍ നിന്ന് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആരംഭിച്ചു, ഇതോടെ ആപ് സ്റ്റോറില്‍ സ്‌നാപ്ചാറ്റിന്റെ റേറ്റിംഗ് ഒരു സ്റ്റാര്‍ ആയി മാറി. ആന്‍ഡ്രോയിഡ് ആപ് സ്റ്റോറില്‍ നാലു സ്റ്റാറുകളാണ് ഉണ്ടായിരുന്നത്. ഇതും ഒരു സ്റ്റാര്‍ ആയികുറഞ്ഞു.


സ്‌പെയിന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലൊന്നും കാര്യമായ വിപുലീകരണം ഉണ്ടാവില്ലെന്നും സ്‌നാപ് ചാറ്റ് ഇത്തരം ദരിദ്ര രാജ്യങ്ങള്‍ക്കു വേണ്ടി ഉള്ളതല്ലെന്നും പണക്കാര്‍ക്കു വേണ്ടിയാണ് ഈ ആപെന്നും സിഇഒ ഇവാന്‍ സ്പിജെല്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകല്‍ വന്നത്. ന്യൂസ്18 ചാനലാണ് ഈ വാര്‍ത്ത ആദ്യം പുറത്തു വിട്ടത് ഇക്കണോമിക് ടൈംസ് പിന്നാലെ ഇക്കാര്യം റി്‌പ്പോര്‍ട്ട് ചെയ്തു.


തൊട്ടു പിന്നാലെ ട്രോളുകളുടെ വരവായി. മാധ്യമ പ്രവര്‍ത്തകരായ ചിലരും അറിയപ്പെടുന്ന പലരും സ്‌നാപ് ചാറ്റിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു,.സ്‌നാപ് ചാറ്റ് പോലെ മൊബൈല്‍ ആപ് കമ്പനി ലോകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ ഏറെയുള്ള ഇന്ത്യന്‍ വിപണിയെ തള്ളിപ്പറയുമെന്ന് ഒരിക്കലും ഊഹിക്കാന്‍ പോലും കഴിയില്ല.


അതേസമയം,. സ്‌നാപ്ചാറ്റിന്റെ മുന്‍ ജീവനക്കാരനായ ആന്തൊണി പാപിലിയാനൊ ഒരു അഭിമുഖത്തില്‍ ആരോപിച്ചതാണ് ഈ വാക്കുകള്‍. സ്‌നാപ്ചാറ്റിന്റെ ഒരു യോഗത്തില്‍ വെച്ച് ഇവാന്‍ സ്പിജെല്‍ ഇങ്ങിനെ പറഞ്ഞതായി ആന്തൊണിയുടെ ആരോപണമായിരുന്നു ഇത്.


ഇയാള്‍ക്കെതിരെ കമ്പനി കേസ് നല്‍കിയിരുന്നു, ഫെയ്‌സ്ബുക്കില്‍ നിന്ന് സ്‌നാപ് ചാറ്റില്‍ എത്തിയ ഇയാള്‍ മൂന്നാഴ്ച മാത്രമാണ് ജോലി ചെയ്തത്. ഇതിനു മുമ്പ് തന്നെ ഇയാളെ കമ്പനി പുറത്താക്കി. ജനുവരിയിലാണ് സ്‌നാപ്ചാറ്റ് കേസ് നല്‍കിയത്. എന്നാല്‍, കേസിന്റെ വിശദാംശങ്ങള്‍ അടുത്തിടെയാണ് പുറത്ത് വന്നത്.


കമ്പനിയില്‍ നിന്നും പുറത്താക്കപ്പെട്ടയാള്‍ കമ്പനി സിഇഒ പറഞ്ഞതായി പുറത്തുവിടുന്ന ആരോപണങ്ങള്‍ അതേപടി പകര്‍ത്തുന്ന മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയ പോസ്റ്റുകളുടേയും ഒടുവിലത്തെ ഇരയാണ് സ്‌നാപ് ചാറ്റ്.


ഇത് തങ്ങളുടെ സിഇഒ പറഞ്ഞതല്ലെന്ന് സ്‌നാപ്ചാറ്റ് ഔദ്യോഗികമായി അറിയിച്ചെങ്കിലും ഇന്ത്യക്കാര്‍ പലരും സ്‌നാപ് ചാറ്റ് മൊബൈല്‍ ഫോണില്‍ നിന്ന് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞിരുന്നു. സത്യം ഇനിയും പലരിലേക്കും ചെന്ന് എത്തിയിട്ടില്ല..സ്‌നാപ് ചാറ്റിനു പകരം ചിലര്‍ ഇ കോമേഴ്‌സ് സ്ഥാപനമായ സ്‌നാപ് ഡീല്‍ ആപ് ഡിലീറ്റു ചെയ്യാനും റേറ്റിംഗ് ഡൗണ്‍ഗ്രേഡ് ചെയ്യാനും തുടങ്ങിയത് ഇതിനിടെയാണ്. സ്‌നാപ് ഡീലും സ്‌നാപ്ചാറ്റും എന്തെന്ന് അറിയാത്തവരും ഇതില്‍ പെടും. സ്‌നാപ്ചാറ്റ് ഡൗണ്‍ലോഡ് ചെയ്യാത്തവര്‍ ഇവ ആദ്യം ഡൗണ്‍ലോഡ് ചെയ്ത ശേഷം സിംഗിള്‍ റേറ്റിംഗ് നല്‍കുകയും ഇതു കഴിഞ്ഞ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയുമായിരുന്നു. 2011 ല്‍ ആരംഭിച്ച സ്‌നാപ് ചാറ്റ് ഇന്ത്യയില്‍ അത്ര പോപുലര്‍ ആയിട്ടില്ല.Tags : Snapchat 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ