General News

ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരം കൂടിയ കെട്ടിടം മുംബൈയില്‍

Sun, Apr 16, 2017

Arabianewspaper 462
ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരം കൂടിയ കെട്ടിടം മുംബൈയില്‍

മുംബൈ പോര്‍ട്ട് ട്രസ്റ്റ് തുറുമുഖ നഗരം പണിതുയര്‍ത്തുന്നു. ദുബായിലെ ലോകത്തിലെ ഏറ്റവും ഉയരം കുടിയ ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരമുള്ള കെട്ടിടവും ഏഴു കിലോമീറ്റര്‍ നീളത്തിലുള്ള മറൈന്‍ ഡ്രൈവും ഈ കോമേഴ്‌സ്യല്‍ -റസിഡന്‍ഷ്യല്‍ സമുച്ചയത്തില്‍ ഉണ്ടാകും.


കേന്ദ്ര ഗതാഗത-ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുറുമുഖങ്ങളുടെ കൈവശമുള്ള ഭൂമി ഉപയോഗ ശൂന്യമായി വെറുതെ കിടക്കുന്നത് സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. മുംബൈ നഗരത്തിലെ ഏറ്റവും സമ്പന്നനായ ഭുവുടമയാണ് പോര്‍ട്ട് ട്രസ്റ്റ്.


സുന്ദരമായ വാട്ടര്‍ഫ്രണ്ട് ഷിപ്പിംഗിനൊപ്പം മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കും പാര്‍പ്പിട സൗകര്യമൊരുക്കാനും സജ്ജമാക്കാനാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ തീരുമാനം.


നിലവിലെ താജ് ഹോട്ടലും,ബല്ലാര്‍ഡ് എസ്റ്റേറ്റ്, റിയലന്‍സ് മന്ദിരവും പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമിയിലാണ് ഉള്ളത്. എന്നാല്‍, ഇനിയുള്ള കെട്ടിട നിരമാണത്തിന് ബില്‍ഡര്‍മാര്‍ക്ക് ഭുമി നല്‍കാതെ പോര്‍ട്ട് ട്രസ്റ്റ് സ്വന്തം നിലയില്‍ കെട്ടിടം നിര്‍മിക്കാനാണ് പദ്ധതി.


പരിസ്ഥിതിക്ക് ഇണങ്ങുന്ന പദ്ധതി ഇതിനായി തയ്യാറാക്കി കഴിഞ്ഞതായും കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയാല്‍ നിര്‍മാണം ആരംഭിക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. 500 ഹെക്ടര്‍ ഭൂമിയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. തുറുമുഖത്തിനും, ഓഫീസ്, വാണിജ്യ സ്ഥാപനങ്ങളും, റീട്ടെയില്‍, എന്റര്‍ടെയ്‌മെന്റ്, കമ്യൂണിറ്റി പദ്ധതികളും കണ്‍വെന്‍ഷന്‍ സെന്ററും ഇതിനൊപ്പം ഉണ്ടാകും.


ഏഴു കിലോ മീറ്റര്‍ വരുന്ന മറൈന്‍ ഡ്രൈവാണ് ഇതില്‍ ഏറെ പ്രാധാന്യം. വദാലയ്ക്കും മാസഗാവ് ഡോക്കിനുമിടയിലാണ് ഈ മറൈന്‍ ഡ്രൈവ്. സമുദ്ര മു്യൂസിയവും, മറീനയും ഇതിനൊപ്പം ഉണ്ടാകും.


മുംബൈ പോര്‍ട്ട് ട്രസ്റ്റിനു പിന്നാലെ മറ്റ് തുറുമുഖങ്ങളും സമാനമായ രീതിയില്‍ വികസിപ്പിക്കും, ഇന്ത്യയിലെ തുറുമുഖങ്ങളുടെ കൈവശം രണ്ടര ലക്ഷത്തിലധികം ഹെക്ടര്‍ ഭുമി വെറുതെ കിടക്കുന്നുണ്ട്. 14 ലക്ഷം കോടി രൂപയുടെ സാഗര്‍മാല പദ്ധതിയില്‍ ഇതിലെ ഒരു ലക്ഷം ഹെക്ടര്‍ ഉപയോഗിക്കും.. 12 തുറുമുഖങ്ങളുടെ പരിധിയിലുള്ള ഭുമിയുടെ മികച്ച ഉപയോഗം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സര്ക്കാരിനു മുന്നിലുള്ളത്.


ഇതില്‍ കൊച്ചി തുറുമുഖവും ഉള്‍പ്പെടും. വിശാഖ പട്ടണം, കാണ്ടല, മര്‍മഗാവ, മംഗലാപുരം, ചെന്നൈ, എന്നൂര്‍, വിശാഖ പട്ടണം, കൊല്‍ക്കൊത്ത തുടങ്ങിയവയും ഉള്‍പ്പെടും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ