General News

ഹൈജാക്ക് ഭീഷണി: വിമാനത്താവളങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കി

Sun, Apr 16, 2017

Arabianewspaper 338
ഹൈജാക്ക് ഭീഷണി: വിമാനത്താവളങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കി

ഹൈജാക്ക്, ബോംബ് ഭീഷണികളെ തുടര്‍ന്ന്  മുംബൈ, ഹൈദരബാദ്, ചെന്നൈ വിമാനത്താവളങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കി. സുരക്ഷാ സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.


ഒരേ സമയം, മൂന്നു വിമാനത്താവളങ്ങളില്‍ നിന്ന് വിമാനങ്ങള്‍ ഹൈജാക്ക് ചെയ്യുമെന്നാണ് സൂചന ലഭിച്ചത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 23 പേരടങ്ങുന്ന സംഘം ഇതിനായി തയ്യാറെടുത്തു കഴിഞ്ഞുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച സൂചനയ


മുംബൈ പോലീസിന് കഴിഞ്ഞ ദിവസം ലഭിച്ച ഇ മെയിലാണ് സംശയത്തിന് അടിസ്ഥാനം . ഒരു സ്ത്രീയുടെ പേരിലാണ് മെയില്‍ ലഭിച്ചത്. ആറു പേരടുങ്ങുന്ന സംഘം വിമാനം ഹൈജാക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതായി കേട്ടെന്നും 23 പേരടങ്ങുന്ന സംഘം മുംബൈ, ചെന്നൈ,. ഹൈദരബാദ് എന്നിവടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ തട്ടിയെടുക്കാന്‍ പദ്ധതിയിടുന്നതായി അറിയാന്‍ കഴിഞ്ഞെന്നും ഇവര്‍ പറയുന്നു.


മുംബൈ വിമാനത്താവളത്തില്‍ ബോംബ് വെച്ചതായി വിമാനത്താവള അധികൃതര്‍ക്ക് കത്തും ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ