General News

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് : കേരളം, ബംഗാള്‍ ബിജെപി റഡാറില്‍

Sun, Apr 16, 2017

Arabianewspaper 482
2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് : കേരളം, ബംഗാള്‍ ബിജെപി റഡാറില്‍

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി തന്ത്രങ്ങള്‍ ഒരുക്കുന്നു. ബിജെപിക്ക് കാര്യമായി സ്വാധീനമില്ലാത്ത മേഖലകളെ പ്രത്യേകം ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളാണ് പാര്‍ട്ടി ആവിഷ്‌കരിച്ചിരിക്കുന്നത്.


ഒഡീഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമതി യോഗത്തില്‍ പഞ്ചായത്തു മുതല്‍ പാര്‍ലമെന്റ് വരെ എന്ന മുദ്രാവാക്യുവുമായി ഇറങ്ങാന്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് അമിത് ഷാ നേതാക്കളേയും അണികളേയും ആഹ്വാനം ചെയ്തു.


ഇടതു പക്ഷ സ്വാധീനമുള്ള കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി പ്രത്യേകം പദ്ധതിയാണ് തയ്യാറാക്കുന്നത്. തമിഴ് നാട്,ഒഡീഷ എന്നി സംസ്ഥാനങ്ങളും ഉള്‍പ്പെടെയുള്ള ബിജെപി-എന്‍ഡിഎ സ്വാധീനമില്ലാത്ത ഇടങ്ങളില്‍ നിന്നും 110 എംപിമാരെ വിജയിപ്പിക്കാനാണ് പാര്‍ട്ടിയുടെ പദ്ധതി.


തിരുവനന്തപുരം, കാസര്‍ഗോഡ്, എന്നിവയ്ക്കു പുറമേ, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ മണ്ഡലങ്ങള്‍ ബിജെപി കണ്ണുവെയ്ക്കുന്നു. അമിത് ഷാ 90 ദിവസം നീളുന്ന ഭാരത പര്യടനത്തിന് ഒരുങ്ങുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമി്ട്ടാണ്.


പ്രധാനമന്ത്രി മോഡിയുടെ വ്യക്തി പ്രഭാവത്തിന് കോട്ടം സംഭവിച്ചിട്ടില്ലെങ്കിലും അന്ന് ലഭിച്ച സീറ്റുകളില്‍ ചിലത് നഷ്ടപ്പെട്ടാലും ഭുരിപക്ഷം കുറയാതിരിക്കാനാണ് ഈ പ്ലാന്‍ ബി പദ്ധതി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ തയ്യാറാക്കിയിരിക്കുന്നത്.


ബംഗാളിലെ ഉപതിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയതും ഡെല്‍ഹിയില്‍ ആപിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബിജെപി സീറ്റ് തിരിച്ച് പിടിച്ചതും പാര്‍ട്ടിക്ക് ആത്മവിശ്വാസമേകുന്നുണ്ട്. മദ്ധ്യ പ്രദേശില്‍ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തിയതും കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റില്‍ കടുത്ത മത്സരം കാഴ്‌ചെവ്ച്ച 800 വോട്ടിന് പരാജയപ്പെട്ടതും നാലാം വട്ടവും മദ്ധ്യ പ്രദേശില്‍ ബിജെപിക്ക് പ്രതീക്ഷ യേകുന്നു. 


നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഹിമാചല്‍, കര്‍ണാടക,.ഒഡീഷ എന്നിവടങ്ങളില്‍ ബിജെപി വിജയിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കൂ കൂട്ടല്‍. 2014 നു ശേഷം ബിജെപി മുഖ്യമന്ത്രിമാര്‍ ആദ്യമായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റം സംസ്ഥാനങ്ങളുടെ എണ്ണം കുടി വരികയാണ്.


ഹരിയാന, മഹാരാഷ്ട്ര, മണിപ്പൂര്‍, ആസാം, അരുണാചല്‍ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപിയുടെ മുഖ്യമന്ത്രിമാര്‍ നടാടെ അധികാരമേറ്റത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഈ പട്ടികയിലേക്ക് വരുന്ന സംസ്ഥാനമാണ് ഒഡീഷ, ഇപ്പോള്‍ ബിജെപിക്ക് 13 മുഖ്യമന്ത്രിമാരുമാണുള്ളത് . മറ്റ് നാല് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ സഖ്യ കക്ഷികളാണ് മുഖ്യമന്ത്രി പദം അലങ്കരിക്കുന്നത്.


മണിപ്പൂര്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ വിജയമാണ് സ്വാധീന മേഖലകളല്ലെങ്കിലും കേരളം, ബംഗാള്‍, ഒഡീഷ എന്നിവടങ്ങളില്‍ വിജയ പ്രതീക്ഷ ബിജെപിക്ക് നല്‍കുന്നത്. ഒഡീഷയിലെ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയിരുന്നു. കേരളത്തില്‍ ബിജെപി ഒരോ തിരഞ്ഞെടുപ്പിലും വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിക്കുന്നതും പാര്‍ട്ടി ശുഭ സൂചനയായിട്ടാണ് കാണുന്നത്. 


ജൂലൈ മാസം അമിത് ഷാ കേരളത്തില്‍ ക്യാമ്പു ചെയ്ത് ഇതിനുള്ള നീക്കങ്ങള്‍ നടത്തും. 2019 ലോക് സഭാ തിരഞ്ഞെടുപ്പിന് ഇനിയും രണ്ടു വര്‍ഷം ബാക്കി നില്‍ക്കെ ബിജെപി ഇതിനുള്ള തയ്യാറെടുപ്പുകള്‍ കാലേകുട്ടി ആരംഭിച്ചത് മറ്റു പാര്‍ട്ടികളെ വിസ്മയിപ്പിക്കുന്നുണ്ട്.


കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പും നേതൃത്വ പ്രശ്‌നവും എല്ലാം പരിഹരിക്കാന്‍ ഇനിയും സമയം കണ്ടെത്തിയിട്ടില്ല. ഉത്തര്‍ പ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രതിപക്ഷത്തിന്റെ ആത്മവീര്യം കെടുത്തുന്നവയാണ്.


ഇലക്ട്രോണിക് വോട്ടിംഗ് മെഷിനെ കുറ്റം പറഞ്ഞ് ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കാനുള്ള ശ്രമം പ്രതിപക്ഷത്തിന് യാതൊരു ഗുണവും ചെയ്യില്ലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പഞ്ചാബിലെ കോണ്‍ഗ്രസ് വിജയം മികച്ച പ്രാദേശിക നേതാക്കള്‍ ഉണ്ടെങ്കില്‍ ബിജെപിയെ പരാജയപ്പെടുത്താമെന്ന് തെളിയിച്ച് കഴിഞ്ഞ് സ്ഥിതിക്ക് ഇനിയും തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ മികച്ച പ്രാദേശിക നേതാക്കളെ കണ്ടെത്തി അവര്‍ക്ക് അവസരം നല്‍കുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചെയ്യേണ്ടതെന്നും ഇവര്‍ പറയുന്നു.


എണ്ണയിട്ട യന്ത്രം പോലെ ബിജെപിയുടെ സംഘടനാ സംവിധാനം പ്രവര്‍ത്തിക്കുന്നത് ഇവര്‍ക്ക് തിരഞ്ഞെടുപ്പ് രാഷ്ടീയത്തില്‍ മേല്‍ക്കൈ നല്‍കും. സംഘടനാ സംവിധാനം ദുര്‍ബലമായതും, ഏതാനും നേതാക്കളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനവും പ്രതിപക്ഷ കക്ഷികളെ ദുര്ബലപ്പെടുത്തുന്നു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ