General News

സിറിയയില്‍ അഭയാര്‍ത്ഥികള്‍ക്കു നേരെ ആക്രമണം, നൂറോളം പേര്‍ കൊല്ലപ്പെട്ടു

Sun, Apr 16, 2017

Arabianewspaper 297
സിറിയയില്‍ അഭയാര്‍ത്ഥികള്‍ക്കു നേരെ ആക്രമണം, നൂറോളം പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ വിമതരുടടെ പിടിയിലുള്ള മേഖലയില്‍ നിന്ന് ജനങ്ങളെ മാറ്റുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബസുകള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഏറേയും കുട്ടികളും സ്ത്രീകളുമാണ്.


സ്‌ഫോടക വസ്തു നിറച്ച കാര്‍ ഇവര്‍ യാത്ര പുറപ്പെടാന്‍ തയ്യാറെടുത്ത നില്‍ക്കുന്ന ബസുകള്‍ക്ക് സമീപമെത്തി പൊട്ടിത്തെറിക്കുകയായിരുന്നു.നിരവധി പേര്‍ക്ക് പരിക്കേറ്റു. റോഡിലുടനീളം ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ കിടക്കുന്നതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. വിമതരുടെ അധീനതയിലുള്ള അലെപ്പൊയിലെ അല്‍ റഷീദിനിലെ ബസ് ഡിപ്പോയിലാണ് സ്‌ഫോടനം നടന്നത്.


വിമതരുടെ പിടിയിലുള്ള മേഖലകളില്‍ നിന്ന് പുറത്തു കടക്കാന്‍ ആയിരക്കണക്കിന് പേരാണ് തയ്യാറായി നില്‍ക്കുന്നത്. ഇവരെ ഇവിടെ നിന്നും കടത്താനുള്ള ശ്രമമാണ് ഭീകരര്‍ തകര്‍ത്തത്.


128 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷിയ വിഭാഗത്തില്‍ പെടുന്നവരാണ് മരിച്ചവര്‍.

Tags : Syria 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ