Film review News

സഖാവ് - ലാളിത്യമാര്‍ന്ന ഒരു നിവിന്‍ ചിത്രം.

Sun, Apr 16, 2017

Arabianewspaper 3492
സഖാവ് - ലാളിത്യമാര്‍ന്ന ഒരു നിവിന്‍ ചിത്രം.

പ്രത്യയശാസ്ത്രവും മാനവികതയും അടി്‌സഥാനമാക്കി രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമയാണ് സഖാവ്. രാഷ്ട്രീയ സിനിമ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാര്‍ക്കും ഇടതു ചിന്താഗതിക്കാര്‍ക്കും വേണ്ടിയാണ് സിനിമ ഒരുക്കിയത്.


ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളിയുടെ ചിത്രമെത്തുന്നുവെന്നത് നിവിന്‍ ആരാധകര്‍ക്ക് ആശ്വാസമേകുന്നു. അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള കഥാപാത്രമാണ് നിവിന്‍ അവതരിപ്പിക്കുന്ന സഖാവ് കൃഷ്ണന്‍ വിദ്യാര്‍ത്ഥി നേതാവായും തൊഴിലാളി നേതാവായും പിന്നീട് വാര്‍ദ്ധക്യത്തിലെ സഖാവായും മൂന്ന് വ്യത്യസ്ത തലങ്ങളിലാണ് നിവിന്റെ കഥാപാത്രമെത്തുന്നത്.


മൂന്നു നായികമാരും ഇതിലുണ്ട്. പ്രണയവും ജീവിതവും എല്ലാം ഉണ്ടെങ്കിലും മുഴച്ചു നില്‍ക്കുന്ന രാഷ്ട്രീയം കുടുംബ സദസുകളെ അകറ്റും. ഗായത്രി സുരേഷ്,. അപര്‍ണ ഗോപിനാഥ്, ഐശ്വര്യ രാജേഷ് എന്നിവരാണ് നിവിനൊപ്പം എത്തുന്ന നായികമാര്‍.


എണ്‍പതുകളിലെ കമ്യൂണിസ്റ്റ്കാരന്റെ ജീവിത കഥയാണ് സഖാവ് പറയുന്നത്. പ്രേമത്തിലൂടെ തിളങ്ങിയ അല്‍ത്താഫ് ഗൗരവമേറിയ സിനിമയുടെ പിരിമുറുക്കം ഇല്ലാതാക്കാന്‍ സഹയിക്കുന്നു. ആദ്യ പകുതിയില്‍ അല്പം രസമൊക്കെ സിനിമ നല്‍കുന്നുണ്ട്. എന്നാല്‍, ഇഴഞ്ഞു നീങ്ങുന്ന ഫീല്‍ പലപ്പോഴും അനുഭവപ്പെട്ടു.


കമ്യൂണിസ്റ്റ്കാരന്‍ എങ്ങിനെയായിരിക്കണമെന്ന സന്ദേശമാണ് ചിത്രത്തിലൂടെ മുന്നോട്ട് വെയ്ക്കുന്നത്. എന്നാല്‍, സമകാലിക രാഷ്ട്രീയ ചുറ്റുപാടില്‍ ജീവിക്കുന്നവര്‍ക്ക് ഈ ചിത്രം ഒരു അന്യഗ്രഹജീവിയുടെ കഥയായി തോന്നിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.


കമ്യൂണിസത്തെയും നേതാക്കളേയും കുത്തി നോവി്ക്കാതെ എടുത്ത സിനിമയാണ് ഇത്. ആത്മവിമര്‍ശനവും ഇതിലുണ്ട്. സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവയുടെ പക്വതയാര്‍ന്ന സമീപനം സിനിമയെ മികച്ചതാക്കിയിട്ടുണ്ട്. അച്ഛനും മകനുമായി എത്തുന്ന നിവിന്‍ പോളിയെ സമര്‍ത്ഥമായി ഉപയോഗിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.


ജോര്‍ജ് സി വില്യുംസിന്റെ ക്യാമറയും പ്രശാന്ത് പിള്ളയുടെ സംഗീതവും നിലവാരം പുലര്‍ത്തുന്നു. സിനിമയുടെ ടോണ്‍ സെറ്റു ചെയ്യുന്നതില്‍ ഈ രണ്ടു വിഭാഗവും മികച്ച പങ്കാണ് വഹിക്കുന്നത്. പ്രത്യേകിച്ച് പ്രശാന്ത് പിള്ളയുടെ സംഗീതം.


വലിയ പ്രതീക്ഷകള്‍ ഇല്ലാതെ തീയ്യറ്റിലെത്തുന്നവര്‍ക്ക് സംതൃപ്തിയേകുന്ന ചിത്രമാണ് സഖാവ്. നിവിന്‍ ഇതിനു മുമ്പ് ചെയ്ത ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായത്. എന്നാല്‍, മാസ് വിഭാഗത്തില്‍ ഇത് പെടുകയില്ല. മെക്‌സിക്കന്‍ അപാരത പോലുള്ള ചിത്രങ്ങള്‍ക്കു ശേഷം എത്തുന്ന കമ്യൂണിസ്റ്റ് സിനിമ എന്ന ആവര്‍ത്തന വിരസമായ തീം ഇതിന് ദോഷം ചെയ്യും. കൂടാതെ. സിപിഎം , എസ്എഫ്‌ഐ പതാകകളുമായി തീയ്യറ്റില്‍ എത്തുന്നവര്‍ ഈ ചിത്രത്തെ ബ്രാന്‍ഡു ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് അരോചകവുമായേക്കാം.


വിഷു- ഈസ്റ്റര്‍ ആഘോഷ കാലവും പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലവും സഖാവിന് അനുകൂലമായ സാഹചര്യമാണ് നല്‍കിയിരിക്കുന്നത്. പ്രേക്ഷകര്‍ക്കൊപ്പം ചേര്‍ന്ന് നല്‍കാവുന്ന പരമാവദി റേറ്റിംഗ് 3.5/5.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ