General News

ഡിജിറ്റല്‍ ഇന്ത്യ നറുക്കെടുപ്പ് : ഒരു കോടി മഹാരാഷ്ട്രയിലെ പെണ്‍കുട്ടിക്ക്

Sat, Apr 15, 2017

Arabianewspaper 313
ഡിജിറ്റല്‍ ഇന്ത്യ നറുക്കെടുപ്പ് : ഒരു കോടി മഹാരാഷ്ട്രയിലെ പെണ്‍കുട്ടിക്ക്
ഡിജിറ്റല്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നരുക്കെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള പതിനെട്ടുകാരിക്ക് സമമ്മാനം. മാഹാരാഷ്ട്രയിലെ ലത്തൂര്‍ സ്വദേശിനിയായ ശ്രദ്ധ മെംഗഷെട്ടയ്ക്കാണ് ഒരു കോടി രൂപ സമ്മാനമായി ലഭിച്ചത്.

ഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാമന്ത്രി നരേന്ദ്ര മേഡിയാണ് ശ്രദ്ധയ്ക്ക് ഒരു കോടിയുടെ ചെക്ക് കൈമാറിയത്.

റുപെ കാര്‍ഡ് ഉപയോഗിച്ച് 1590 രൂപയുടെ ഇഎംഐയാണ് ശ്രദ്ധ ഓണ്‍ലൈനിലൂടെ അടച്ചത്. െൈമബൈല്‍ ഫോണ്‍ വാങ്ങുന്നതിനാണ് ഈ പണം ഉപയോഗിച്ചത്.

വ്യാപാരികള്‍ക്കും മറ്റ് ഉപഭോക്താക്കള്‍ക്കും വേണ്ടിയാണ് 100 ദിവസത്തെ ക്യാംപെയിന്‍ നടത്തിയത്. 16 ലക്ഷം ഉപഭോക്താക്കള്‍ക്ക് 258 കോടിയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്തത്.

രണ്ടാം സമ്മാനമായ 50 ലക്ഷം ഗുജറാത്തില്‍ നിന്നുള്ള ഹാര്‍ദ്ദിക് കുമാറിനും ലഭിച്ചു. 25 ലക്ഷം രൂപയുടെ സമ്മാനം ഉത്തരാഖണ്ഡില്‍ നിന്നുള്ള ഭരത് സിംഗിനാണ് കിട്ടിയത്. വ്യാപാരികള്‍ക്കുള്ള നറുക്കെടുപ്പില്‍ ചെന്നെയിലെ ജിആര്‍ടി ജ്വലറിയിലെ ആനന്ദ് അനന്തപത്മനാഭനാണ് 50 ലക്ഷം നറുക്കെടുപ്പില്‍ ലഭിച്ച തുക ഗംഗ ശുചീകരണ പദ്ധതിക്ക് അദ്ദേഹം നല്‍കി. രണ്ടാം സമ്മാനമായ 25 ലക്ഷം മഹാരാഷ്ട്രയിലെ ഥാനെയിലെ ബ്യുട്ടി പാര്‍ലര്‍ നടത്തുന്ന രാഗിണിക്ക് ലഭിച്ചു, മുന്നാം സമ്മാനമായ 12 ലക്ഷം രൂപ തെലുങ്കാനയില്‍ വസ്ത്ര വ്യാപാര ശാല നടത്തുന്ന ഷെയ്ഖ് റാഫിക്ക് ലഭിച്ചു,
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ