General News

ഷാര്‍ജയില്‍ തീപിടുത്തം : മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു

Sat, Apr 15, 2017

Arabianewspaper 802
ഷാര്‍ജയില്‍ തീപിടുത്തം :  മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു

ഷാര്‍ജയില്‍ പാര്‍പ്പിട സമുച്ചയിത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു, ഇതിലൊരാള്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശി ദീപന്‍ ബാലകൃഷ്ണ (26) നാണ് ബംഗ്ലാദേശ് സ്വദേശിയും മരിച്ചതായി സൂചനയുണ്ട്


ഷാര്‍ജ -അജ് മാന്‍ റോഡിലെ അല്‍ അറുബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തിപടര്‍ന്നത്. വെള്ളിയാഴ്ച രാത്രി 12.15 നാണ് തിപിടിത്തം ഉണ്ടായത്. നിരവധി പേര്‍ക്ക് പുക ശ്വസിച്ചും മറ്റും പരിക്കേറ്റു.


സൂുപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണമായും കത്തി നശിച്ചു, പതിനാറ് നിലകളുള്ള കെട്ടിടത്തിന്റെ രണ്ടു നിലകളാണ് പൂര്‍ണമായും കത്തി നശിച്ചത്.


വൈദ്യുതി ഷോര്‍ട്ട് സര്‍ക്യുട്ടാണ് അപകടത്തിനു കാരണമെന്ന് സൂചന.യുണ്ട്. മലയാളികളാണ് ഇവിടെ താമസിക്കുന്നവരിലേറെയും. പുലര്‍ച്ചെ അഞ്ചിനാണ് തീ പൂര്‍ണമായും കെടുത്തിയത്.


തീപിടിത്തം ഉണ്ടായ ഉടനെ ഷാര്‍ജയില്‍ നിന്നും അജ്മാന്‍, ദുബായ് എന്നിവടങ്ങളില്‍ നിന്നും ഫയര്‍ .യൂണിറ്റുകള്‍ എത്തി തീ അണയ്ക്കുകയാരുന്നു, പോലീസെത്തി കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. തൊട്ടടുത്ത കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു.

Tags : Sharjah 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ