General News

മുതലാളിയുടെ ഭാഷയല്ല മുഖ്യമന്ത്രിയുടേത് -കോടിയേരി

Sat, Apr 15, 2017

Arabianewspaper 245
മുതലാളിയുടെ ഭാഷയല്ല മുഖ്യമന്ത്രിയുടേത് -കോടിയേരി

സിപിഐക്ക് പത്തു വര്‍ഷം തങ്ങളേക്കാള്‍ അധികം ഭരണ പരിചയമുണ്ടെന്നും സര്‍ക്കാരിനേയും മുന്നണിയേയും ശക്തിപ്പെടുത്താനുള്ള ശ്രമമാണ് അവര്‍ നടത്തേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.


മുഖ്യമന്ത്രിക്ക് മുതലാളിയുടെ ഭാഷയല്ലെന്നും സിപിഎം തൊഴിലാളി വര്‍ഗ പാര്‍ട്ടിയാണെന്നും കോടിയേരി പറഞ്ഞു. സമരം ചെയ്ത് മഹിജ എന്തു നേടിയെന്ന മുഖ്യമന്ത്രിയുടെ ചോദ്യം മുതലാളിമാരുടേത് പോലെയാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയവെയാണ് കോടിയേരി ബാലകൃഷ്ണന്‍ ഇങ്ങിനെ പറഞ്ഞത്.


ശത്രുപക്ഷത്തിന് രാഷ്ട്രീയ ആയുധമാക്കാനും മുതലെടുക്കാനും ഉള്ള അവസരം സിപിഐ ഒരുക്കരുത്. കാനത്തിന്റെ പരസ്യ പ്രസ്താവനകള്‍ ശത്രുപക്ഷം ആഘോഷിക്കുകയാണെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ഈ അവസരം മുതലെടുക്കുകയാണ്.


മൂന്നാര്‍ കയ്യേറ്റം, ജിഷ്ണു വിഷയം , നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട, വിവരാവകാശ നിയമം, യുഎപിഎ ചുമത്തല്‍, രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി നിയമിച്ചത്. തുടങ്ങിയ എല്ലാ വിഷയങ്ങളിലും സിപിഎമ്മിന്റെ നിലപാടാണ് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്.


സിപിഎമ്മിനും സിപിഐയ്ക്കും ഇടയില്‍ എന്തു തന്നെ വിഷയം ഉണ്ടെങ്കില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ഉഭയ കക്ഷി ചര്‍ച്ച നടത്തണമെന്നും ശത്രുക്കള്‍ക്കെതിരെ സിപിഎമ്മും സിപിഐയും യോജിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.


സിപിഎമ്മും സിപിഐയും തമ്മില്‍ പ്രശ്‌നം ഉണ്ടെന്ന് വരുത്തി തീര്‍ക്കുകയാണെന്നും ഇരു പാര്‍ട്ടികളും തമ്മില്‍ കലാപമാണെന്നും സഖ്യത്തില്‍ നിന്നും പിരിയുമെന്ന മനപായസം ആരും ഉണ്ണെണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.


മഹിജയുടെ സമരം അനാവശ്യമായിരുന്നുവെന്നും നിലമ്പൂരിലേത് മാവോയിസ്റ്റുകളെ കൊന്നത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്നും രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി നിയമിച്ചതില്‍ അപാകതയില്ലെന്നും അദ്ദേഹം ബിഎസ്എഫിന്റെ മേധാവിയായിരുന്നു. പഴയ കാല ചെയ്തികള്‍ നോക്കിയാല്‍ ആരേയും ഒരു സ്ഥാനത്തും നിയമിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു,

Tags : CPI  CPI M 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ