General News

ജെല്ലി മിഠായി കഴിച്ച് നാലു വയസുകാരന്‍ മരിച്ചു

Sat, Apr 15, 2017

Arabianewspaper 438
ജെല്ലി മിഠായി കഴിച്ച് നാലു വയസുകാരന്‍ മരിച്ചു

കോഴിക്കോടിനടുത്ത് കൊയിലാണ്ടിയില്‍ ജെല്ലി മിഠായി കഴിച്ച് നാലു വയസുകാരന്‍ മരിച്ചു, കൊയിലാണ്ടി പാലോടചിന്‍ ബഷീറിന്റെ മകന്‍ യൂസഫലി (4)യാണ് മരിച്ചത്. കടയില്‍ നിന്നും വാങ്ങിയ ജല്ലി മിഠായി കഴിച്ചു കൊണ്ടിരുന്ന കുട്ടി ഛര്‍ദ്ദിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നു വെന്നും പറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവും ഈ മിഠായി വാങ്ങിക്കഴിച്ചു. തുടര്‍ന്ന് ഇവര്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


വിഷാംശം കലര്‍ന്ന മിഠായി കഴിച്ചതാണ് കുട്ടിയുടെ മരണ കാരണമെന്ന് പ്രാഥമിക വിലയിരുത്തലില്‍ ഡോക്ടര്‍മാര്‍ പറയുന്നു.


തമിഴ്‌നാട്ടില്‍ നിന്നും വന്ന മിഠായിയാണ് ഇതെന്ന് കടയുടമ പറയുന്നു,. യൂസഫലിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് മിഠായിയുടെ സാംപിളുകള്‍ എടുത്തിട്ടുണ്ട് കട അടച്ച് സീല്‍ ചെയ്തിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ