General News
സിപിഐ-സിപിഎം പോര് രൂക്ഷം
Sat, Apr 15, 2017


മൂന്നാര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഇടതു മുന്നണിയിലെ സിപിഎം -സിപിഐ കക്ഷികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും വാക് പോരും രൂക്ഷമാകുന്നു.
മഹിജയുടെ സമരം കൊണ്ട് എന്തു നേടിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം പണ്ട് മുതലാളിമാര്‍ തൊഴിലാളികളോട് ചോദിച്ചതാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. പോലീസ് ഉപദേഷ്ടാവായി മുന്‍ഡിജിപി രമണ്‍ ശ്രീവാസ്തവയെ നിയമിച്ചതിലുള്ള വിയോദിപ്പും സിപിഐ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഐഎസ് ആര് ഒ ചാരക്കേസിലും 11 വയസുള്ള സിറജുന്നിസ വെടിവെപ്പില്‍ കോല്ലെപ്പെട്ട കേസിലും രമണ്‍ ശ്രീവാസ്തവ ആരോപണ വിധേയനായിരുന്നു.
ദേശീയ നേതാക്കള്‍ പോലും ഈ വാക് പോരില്‍ ഉള്‍പ്പെട്ടതോടെ ആരോപണ-പ്രത്യാരോപണങ്ങളില്‍ പെട്ട് ഇടതു മുന്നണി ഭരണം പരസ്പരം പഴിചാരലിലും വിലയിരുത്തലിലും എത്തിനില്‍ക്കുന്നു.
ഭരണ പരാജയത്തെ തുടര്‍ന്നാണ് സിപിഐ ശക്തമായ നിലപാടുകളുമായി രംഗത്ത് എത്തിയത്. ജിഷ്ണു പ്രണോയി വിഷയത്തിലും മൂന്നാര്‍ കയ്യേറ്റ വിഷയത്തിലും സിപിഎം എടുത്ത നിലപാടിനെ പരസ്യമായി വിമര്‍ശിച്ചു കൊണ്ടാണ് സിപിഐ രംഗത്ത് എത്തിയത്.
ആഭ്യന്തര വകുപ്പിന്റെ പരാജയങ്ങളെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും എത്തിയതോടെ ആരോപണങ്ങള്‍ കടുത്തു. സിപിഐ നേതാക്കള്‍ പ്രതിപക്ഷത്താണെന്ന് കരുതിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം നേതാക്കാളയ പ്രകാശ് കാരാട്ടും, സീതാറാം യെച്ചൂരിയും പറഞ്ഞിരുന്നു.
എന്നാല്‍, സിപിഐയുടെ വിമര്‍ശനങ്ങള്‍ക്ക പിന്തുണ നല്‍കിയാണ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസം സിപിഐയുടെ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിനു ശേഷം സിപിഎമ്മിനോടുള്ള പരസ്യമായ എതിര്‍പ്പുകളുമായാണ് കാനം രാജേന്ദ്രന് വാര്‍ത്താ സമ്മേളനം നടത്തിയത്. ഇതിനു മറുപടി പറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍
- സൗദിയില്‍ നേഴ്സ്മാര്‍ക്ക് യോഗ്യത മാനദണ്ഡം മാറി
- ലംബോര്ഗനിയും പൃഥ്വിരാജും
- മണല്‍ മാഫിയയെ കുറിച്ച് വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകനെ ട്രക്കിടിച്ച് കൊലപ്പെടുത്തി
- എന്‍സിസിയെക്കുറിച്ച് അറിയില്ല, രാഹുലിന് വിമര്‍ശനം
- മുംബൈയില്‍ ടാറ്റയുടെ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- പാലക്കാട് വരള്‍ച്ച രൂക്ഷം, കിണറുകള്‍ വറ്റിവരണ്ടു
- കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടു വര്‍ഷം
- പോരിനൊടുവില്‍ ലിയോണ്‍ മാപ്പു പറഞ്ഞു

Latest News Tags
Advertisment