General News

കോണ്‍ഗ്രസ് വിജയിച്ചിടത്ത് വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടന്നിട്ടില്ല -സിദ്ധ രാമയ്യ

Thu, Apr 13, 2017

Arabianewspaper 496
കോണ്‍ഗ്രസ് വിജയിച്ചിടത്ത് വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടന്നിട്ടില്ല -സിദ്ധ രാമയ്യ

ഉപതിരഞ്ഞടുപ്പ് നടന്ന പത്തോളം മണ്ഡലങ്ങളില്‍ കോണ്‍ ഗ്രസ് വിജയിച്ചിടത്തൊന്നും വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടന്നിട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.


കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ഇടത്തും കോണ്‍ഗ്രസ് വിജയിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.


ഇലക്ട്രാണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച ഇടങ്ങളിലെല്ലാം തിരിമറി നടക്കുന്നതായി കോണ്‍ഗ്രസ് ആക്ഷേപം ഉന്നയിച്ചുത് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് കോണ്‍ഗ്രസ് വിജയിച്ച മണ്ഡലങ്ങളില്‍ തിരിമറി നടന്നിട്ടില്ലെന്ന് സിദ്ധ രാമയ്യ പറഞ്ഞത്.


ഇവിടങ്ങളില്‍ ഉപയോഗിച്ച യന്ത്രങ്ങളില്‍ തിരിമറി നടന്നിരുന്നുവെങ്കില്‍ അവിടെ ബിജെപി വിജയിക്കുമായിരുന്നു എന്ന് സിദ്ധരാമയ്യ പറഞ്ഞു,.


വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റു പേപ്പര്‍ ഉപയോഗിക്കാനാണ് ബിഎസ് പി നേതാവ് മായാവതിയും ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ് രിവാളും ആവശ്യപ്പെട്ടിരുന്നത്. ബിഎസ്പി വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും യുപിയിലെ തിരഞ്ഞെടുപ്പ് അസാധുവാക്കാനും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.


വിഷയത്തില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ് നല്‍കിയിരുന്നു.


എന്നാല്‍, വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്നും തിരിമറി നടത്താന്‍ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ ആവര്‍ത്തിച്ചു പറയുന്നു. മെയ് ആദ്യവാരം പത്തു ദിവസം സമയം തരാമെന്നും വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി ചെയ്ത് കാണിക്കാന്‍ ശാസ്ത്ര -സാങ്കേതിക വിദഗ്ദ്ധരേയും ഹാക്കര്‍മാരേയും തിരഞ്ഞെടുപ്പു കമ്മീഷന്‍ വെല്ലുവിളിച്ചിട്ടുണ്ട്.. തന്റെ കൈയ്യില്‍ വോട്ടിംഗി യന്ത്രം ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ഇതില്‍ തിരിമറി നടത്തി കാണിക്കാമെന്നാണ് ആംആദ്മി പാര്‍ട്ടി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ കേജ് രിവാള്‍ പറഞ്ഞത്.

Tags : EVM 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ