General News

പിണറായി ചോദിച്ചത് പണ്ട് മുതലാളിമാര്‍ ചോദിച്ച ചോദ്യം-കാനം

Thu, Apr 13, 2017

Arabianewspaper 384
പിണറായി ചോദിച്ചത് പണ്ട് മുതലാളിമാര്‍ ചോദിച്ച ചോദ്യം-കാനം

ജിഷ്ണു പ്രണോയി വിഷയത്തില്‍ ബന്ധുക്കളുടെ സമരം എന്തിനു വേണ്ടിയായിരുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.


മഹിജയുടെ സമരം ഒത്തു തീര്‍ന്നതില്‍ കാനത്തിന് പങ്കില്ലെന്ന പിണറായി വിജയന്റെ പ്രസ്താവനക്കും അദ്ദേഹം മറുപടി നല്‍കി. സമരം തീര്‍ന്നതിന് പിന്നില്‍ താനാണെന്ന് അവകാശപ്പെട്ടിട്ടില്ല. അതിന്റെ ക്രഡിറ്റും തനിക്കു വേണ്ട. ഇതു സംബന്ധിച്ച് താന്‍ ആശയ വിനിമയം നടത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറിയുമായാണ് മുഖ്യമന്ത്രിയുമായല്ലെന്നും കാനം പറഞ്ഞു,.


സമരം കൊണ്ട് എന്തു നേടിയെന്ന് പണ്ട് തൊഴിലാളികല്‍ സമരം ചെയ്ത ശേഷം മുതലാളികള്‍ ചോദിക്കുന്ന ചോദ്യമാണെന്ന് കാനം പരിഹസിച്ചു. സിപിഎം ദേശീയ നേതാക്കളായ സീതാറാം യെച്ചൂരിയും, പ്രകാശ് കാരാട്ടും സിപിഐയെ വിമര്‍ശിച്ചതിനും കാനം ശക്തമമായ ഭാഷയില്‍ മറുപടി നല്‍കി.


സിപിഐ പല വിഷയത്തിലും എടുത്ത നിലപാടുകള്‍ ഇടതു പക്ഷ നിലപാടുകളാണ് പ്രതിപക്ഷത്തിന്റെ നിലപാടല്ലെന്നും കാനം പറഞ്ഞു., മഹിജയുടെ സമരത്തെ നേരിടാന്‍ പോലീസിനെ ഉപയോഗിച്ചത് ഇടതു നയമല്ലെന്നും രമണ്‍ ശ്രീവാസ്തവയെ ചീഫ് സെക്രട്ടറിയുടെ പദവി നല്‍കി പോലീസ് ഉപദേശകനാക്കിയതിനോട് യോജിപ്പില്ലെന്നും കാനം പറഞ്ഞു,.


ശ്രീവാസ്തവ എന്നു കേള്‍ക്കുമ്പോള്‍ കരുണാകരനേയും വെടിവെപ്പില്‍ കൊല്ലപ്പെട്ട സിറാജുന്നീിസ എന്ന സ്ത്രീയേയുമാണ്. കാനം പറയുന്നു.


നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതും, യുഎപിഎ ചുമത്തുന്നതും, ക്യാബിനറ്റ് തീരുമാനങ്ങല്‍ വിവരാവകാശ പരിധിയില്‍ പെടുത്താതും എല്ലാം തങ്ങള്‍ക്ക് വിയോജിപ്പുള്ള വിഷയങ്ങളാണെന്നും കാനം പറഞ്ഞു,


ഭരണം തുടങ്ങി പത്തുമാസം കഴിഞ്ഞതേയുള്ളു ഇനിയും നാലുകൊല്ലം കുടി ഭരണം ഉണ്ട്. എല്ലാം ശരിയാകുമോ എന്ന് കാത്തിരുന്ന് കാണാം. കാനം പറഞ്ഞു. ഇപി ജയരാജന്‍ തന്നെ വിമര്‍ശിച്ചതിനോട് ഒന്നും പറയാനില്ല. ജയരാജനൊക്കെ വലിയ ആളുകളാണ് അവരൊയൊന്നും വിലയിരുത്താന്‍ താന്‍ ആളല്ല.


ജയരാജന്‍ ഇടതു മുന്നണിക്ക് നല്‍കി വലിയ സംഭാവനകള്‍ വിലയിരുത്താന്‍ താന്‍ അശക്തനാണ്. മേലാവി എന്ന പദം മലയാള ഭാഷയ്ക്ക് ജയരാജന്‍ നല്‍കിയ സംഭവാനയാണ്. കാനം പറഞ്ഞു,.


എല്‍ഡിഫിന്റെ മേലാവിയായി കാനത്തെ ആരും നിയമിച്ചിട്ടില്ലെന്ന് ഇ പി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ