General News

കോണ്‍ഗ്രസിന് ആത്മവിശ്വാസമേകി കര്‍ണടകയിലും മദ്ധ്യപ്രദേശിലും വിജയം

Thu, Apr 13, 2017

Arabianewspaper 490
കോണ്‍ഗ്രസിന് ആത്മവിശ്വാസമേകി കര്‍ണടകയിലും മദ്ധ്യപ്രദേശിലും വിജയം

കര്‍ണാടകയില്‍ ഉപതിരഞ്ഞടുപ്പ് നടന്ന രണ്ട് നിയമസഭാ സീറ്റുകളിലും വിജയം നേടി കോണ്‍ഗ്രസ് കരുത്തു കാട്ടി. മൈസൂര്‍ ജില്ലയിലെ നഞ്ചന്‍ഗോഡ്, ചാമരാജ നഗര്‍ ജില്ലയിലെ ഗുണ്ടല്‍ പേട്ട് എന്നിവടങ്ങളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. മദ്ധ്യപ്രദേശില്‍ സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തി. കോണ്‍ഗ്രസ് വിജയിച്ച മൂന്നു സീറ്റുകളിലും ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിച്ചതാണ് പാര്‍ട്ടിക്ക് ഗുണം ചെയ്തത്.


ഗുണ്ടല്‍ പേട്ടും നഞ്ചന്‍ഗോഡും കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലങ്ങളാണ് മന്ത്രി മഹാദേവ പ്രസാദിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അദ്ദേഹതത്തിന്റെ ഭാര്യ ഗീതയാണ് ബിജെപിയുടെ നിര്‍ജന്‍ കുമാറിനെ പരാജയപ്പെടുത്തിയത്. ഗീതയ്ക്ക് 90,260 വോട്ടുകളും,. നിര്‍ജന് 79383 വോട്ടുകളും ലഭിച്ചു,


ത്രികോണ മത്സരത്തിന് കളമൊരുങ്ങാറുള്ള കര്‍ണാടകയില്‍ ഇക്കുറി മത്സര രംഗത്ത് നിന്ന് ജനാതാദള്‍ പിന്‍മാറിയത് കോണ്‍ഗ്രസിന് അനുഗ്രഹമായി. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചിരുന്നെങ്കില്‍ മത്സര ഫലം ഇവിടെ മാറി മറിയാമായിരുന്നു.


നഞ്ചന്‍ കോട്ടിലും സമാനമായ രാഷ്ട്രീയ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ രാഷ്ട്രീയ കളം മാറി ചവിട്ടാണ് ഉണ്ടായിരുന്നത്. ബിജെപിയിലേക്ക് കുടുമാറിയ കോണ്‍ഗ്രസ് മന്ത്രി ശ്രീനിവാസ പ്രസാദിന്റൈ അപ്രതീക്ഷിത കളം മാറ്റി ചവിട്ടു കളിമൂലമാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ശ്രീനിവാസ പ്രസാദിനെ ബിജെപി മത്സര രംഗത്ത് ഇറക്കിയപ്പോള്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ വട്ടം മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയ കെ കേശവമൂര്‍ത്തിയെ ജനതാ ദളില്‍ നിന്ന് അടര്‍ത്തിയെുത്ത് കോണ്‍ഗ്രസ് മത്സരിപ്പിച്ചു.


കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയിട്ടും ജനതാ ദള്‍ ഇക്കുറി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസിന് പരോക്ഷ സഹായം നല്‍കി. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏഴായിരം വോട്ടുകല്‍ മാത്രം നേടി നാലാം സ്ഥാനത്ത് എത്തിയ ബിജെപി ഇക്കുറി വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ദേശീയ നേതൃത്വവുമായി ഉടക്കിയ ബി എസ് യെദ്യുരപ്പ് സ്ഥാപിച്ച കര്‍ണാടക ജനതാ പാര്‍ട്ടി കഴിഞ്ഞ തവണ 28,000 ല്‍പ്പരം വോട്ടുകള്‍ പിടിച്ചിരുന്നു. ഇക്കുറി കെജെപി ലയിച്ച് ബിജെപിയില്‍ എത്തിയതോടെയാണ് യെദ്യുരപ്പ വിജയ പ്രതീക്ഷയുമായി നിലകൊണ്ടത്. എന്നാല്‍,. 12,000 വോട്ടിന്റെ ഭുരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുകയായിരുന്നു.


ജനതാദള്‍ സഹായം ലഭിച്ചാട്ടായിരുന്നുവെങ്കിലും കോണ്‍ഗ്രസ് കര്‍ണാടകയില്‍ മാനം കാക്കുകയായിരുന്നു. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിനെ നേരിടുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഈ വിജയം ആത്മവിശ്വാസം പകരുന്നുണ്ട്. ബിജെപിയുടെ വരവ് തടയാന്‍ കോണ്‍ഗ്രസും ജനതാ ദള്‍ എസും കൈകോര്‍ക്കുമെന്ന സൂചനയാണ് ഇതിലൂുടെ ലഭിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്താമെന്ന യെദ്യുരപ്പയുടെ തന്ത്രങ്ങള്‍ക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റിരിക്കുകയാണ്.


മദ്ധ്യ പ്രദേശിലെ അതെറില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മരണത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അവസാന റൗണ്ട് എത്തിയപ്പോഴും നേരിയ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുണ്ടായിരുന്നത്. സത്യദേവ് കതാറെയുടെ മരണത്തെ തുടര്‍ന്ന് മകന്‍ ഹേമന്ത് കതാറെയെയാണ് കോണ്‍ഗ്രസ് മത്സരത്തിന് ഇറക്കിയത്. 857 വോട്ടുകള്‍ക്കാണ് ഇവിടെ ഹേമന്ത് കതാറെ കഷ്ടിച്ച് കരകയറിയത്.


ബിജെപിയുടെ സിറ്റിംഗ് സീറ്റ് ബന്ദവഗഡില്‍ പാര്‍ട്ടി സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസ് ഇവിടെ 22,000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.


 

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ