General News

ഉപതിരഞ്ഞെടുപ്പ് : ബംഗാളിലും ആസാമിലും ഇടതിനും കെട്ടി വെച്ച പണം നഷ്ടപ്പെട്ടു

Thu, Apr 13, 2017

Arabianewspaper 440
ഉപതിരഞ്ഞെടുപ്പ് : ബംഗാളിലും ആസാമിലും ഇടതിനും കെട്ടി വെച്ച പണം നഷ്ടപ്പെട്ടു

12 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഇടതു പാര്‍ട്ടികള്‍ക്ക് കാര്യമായ പ്രകടനം നടത്താനായില്ല. ബംഗാളിലും ആസാമിലും മാത്രമാണ് ഇടതു പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്.


ബംഗാളിലെ കാന്തി ദക്ഷിണ്‍ നിയമസഭാ മണ്ഡലത്തില്‍ സിപിഐയാണ് ഇടതു പക്ഷത്തു നിന്നും മത്സരിച്ചത്, സിപിഐ സ്ഥാനാര്‍ത്ഥിയായ ഉത്തം കുമാര്‍ പ്രധാന് പതിനേഴായിരം വോട്ടുകള്‍ മാത്രമാണ് നേടാനായത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 58,296 വോട്ടുകള്‍ നേടിയ ഉത്തം കുമാര്‍ അന്ന് രണ്ടാ സ്ഥാനത്തായിരുന്നു.


തൃണമൂലിന്റെ ദിബേന്ദു അധികാരി ലോക്‌സഭയിലേക്ക് വിജയിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഒഴിവു വന്നത്. പകരം മത്സരിച്ച് തൃണമൂല്‍ സ്ഥാനാര്‍ത്ഥി ചന്ദ്രിമ ഭട്ടാചാര്യ 95369 വോട്ടുകള്‍ നേടി. എന്നാല്‍, കഴിഞ്ഞ തവണ 5,000 വോട്ടുകള്‍ മാത്രം നേടിയ ബിജെപി ഇക്കുറി 52843 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് എത്തി. ഇതോടെ സിപിഐയുടെ ഉത്തം കുമാറിന് കെട്ടിവെച്ച കാശു നഷ്ടമായി.


ആസാമില്‍ ധെമാജി നിയോജക മണ്ഡലത്തില്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റ് അവര്‍ നിലനിര്‍ത്തുകയായിരുന്നു. ഇവിടെ കേണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും സപിഎം മൂന്നാം സ്ഥാനത്തുമാണ്.


ബിജെപി 75,207 വോട്ടും കോണ്‍ഗ്രസ് 65932 വോട്ടും നേടിയപ്പോള്‍ സിപിഎം 4944 വോട്ടുകള്‍ മാത്രമാണ് നേടിയത്. ഇവിടെയും ഇടത് പാര്‍ട്ടിക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ