General News

വോട്ടിംഗ് യന്ത്രം നടപ്പിലാക്കിയത് നിങ്ങളുടെ പാര്‍ട്ടിയല്ലേ- സുപ്രീം കോടതി കപില്‍ സിബലിനോട്

Thu, Apr 13, 2017

Arabianewspaper 417
വോട്ടിംഗ് യന്ത്രം നടപ്പിലാക്കിയത് നിങ്ങളുടെ പാര്‍ട്ടിയല്ലേ- സുപ്രീം കോടതി കപില്‍ സിബലിനോട്

രാജ്യത്ത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ആദ്യമായി നടപ്പിലാക്കിയത് നിങ്ങളുടെ പാര്‍ട്ടിയല്ലേയെന്ന് കോണ്‍ഗ്രസ് നേതാവും അഭിഭാഷകന്‍ വോട്ടിംഗ് യന്ത്രം മാറ്റി ബാലറ്റ് പേപ്പറിലേക്ക് തിരിച്ച് മടങ്ങണമെന്ന് ആവശ്യപ്പെട്ട് ബിഎസ്പിയും കോണ്‍ഗ്രസും സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതി ഈ പരാമര്‍ശം നടത്തിയത്.


തെക്കേ ആമേരിക്കന്‍ രാജ്യങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ലോകത്ത് ഇന്ത്യയില്‍ അല്ലാതെ മറ്റൊരു സ്ഥലത്തും വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് സിബല്‍ പറഞ്ഞു,. എന്നാല്‍, ഇത്തരം പരാമര്‍ശങ്ങള്‍ നടത്തും മുമ്പ് ഈ സമ്പദായം നടപ്പിലാക്കിയത് നിങ്ങളുടെ പാര്‍ട്ടിയാണെന്ന ഓര്‍മ വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി., ബൂത്ത് പിടിച്ചെടുത്ത് കള്ള വോട്ടു ചെയ്യല്‍ പോലുള്ള ദുഷ്പ്രവണതകള്‍ക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ പരിഹാരമണെന്നും കോടതി പറഞ്ഞു. മെയ് എട്ടിന് വീണ്ടും കേസ് പരിഗണിക്കും.


യുപിയിലെ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതിനെ തുടര്‍ന്ന് മായാവതിയുടെ ബിഎസ്പിയാണ് ആദ്യമായി വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തിയാണ് ബിജെപി വിജയിച്ചതെന്ന് ആരോപിച്ചത്. സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഇതിനെ പിന്തുണച്ചു,.


തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി ഇത് ഏറ്റെടുത്തു. വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താമെന്നും താനിത് തെളിയിക്കാമെന്നും ഡെല്‍ഹി മുഖ്യമന്ത്രി കേജ് രിവാള്‍ വെല്ലുവിളിച്ചു, തിരഞ്ഞെടുപ്പു കമ്മീഷന്‍ ഈ വെല്ലുവിളി സ്വീകരിച്ചു മെയ് ആദ്യ വാരം പത്തു ദിവസം സമയം തരാം വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തി കാണിക്കാനാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ വെല്ലുവിളി.


വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയില്‍ സംശയം പ്രകടിപിച്ച ബിഎസ്പി നേതാവ് മായാവതി സുപ്രീം കോടതിയെ സമീപിച്ചു, കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ പി ചിദംബരമാണ് മായാവതിക്കു വേണ്ടി ഹാജരായത്. കോണ്‍ഗ്രസ് കക്ഷി ചേര്‍ന്നിരുന്നതിനാല്‍ മുന്‍ ടെലികോം മന്ത്രി കപില്‍ സിബല്‍ കേസ് വാദിച്ചു,.

Tags : EVM 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ