General News

നടന് മുന്‍ഷി വേണു അന്തരിച്ചു

Thu, Apr 13, 2017

Arabianewspaper 425
നടന് മുന്‍ഷി വേണു അന്തരിച്ചു

നാടക,-ടിവി, സിനിമാ നടന്‍ മുന്‍ഷി വേണു അന്തരിച്ചു, ടെലിവിഷന്‍ കാരിക്കേച്ചറായ മുന്‍ഷി എന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധേയനായ വേണു നാരായണന്‍ സിനിമയിലൂടെ പിന്നീട് അറിയപ്പെട്ടു,.


വൃക്ക രോഗം മൂലം ചികിത്സയിലായിരുന്ന വേണു ചാലക്കുടിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ വിശ്രമത്തിലായിരുന്നു.


തിരുവനന്തപും സ്വദേശിയാണ്. അനാഥനായി കഴിഞ്ഞിരുന്ന വേണുവിന് സുഹൃത്തുക്കളാണ് സഹായങ്ങള്‍ നല്‍കി വന്നിരുന്നത്. ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു ഏറെക്കാലമായി സ്ഥിരതാമസം,.


സാമ്പത്തിക പ്രശ്‌നം മൂലം ലോഡ്ജില്‍ നിന്നും ഇറങ്ങിയ വേണുവിനെ സുഹൃത്തുക്കളാണ് കടത്തിണ്ണയില്‍ നിന്നും പാലിയേറ്റിവ് കെയറിലേക്ക് മാറ്റിയത്. ഇതിനിടയിലാണ് വൃക്ക രോഗം വന്നത് ചികിത്സാ ചെലവിന് പണമില്ലാതെ ഒടുവില്‍ പാലിയേറ്റീവ് കെയറിലേക്ക് മാറ്റുകയായിരുന്നു.

Tags : Actor 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ