General News

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി മുന്നില്‍ ഡെല്‍ഹിയില്‍ ആംആദ്മിക്ക് കെട്ടിവെച്ച പണം നഷ്ടമായി

Thu, Apr 13, 2017

Arabianewspaper 507
ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി മുന്നില്‍ ഡെല്‍ഹിയില്‍ ആംആദ്മി മൂന്നാം സ്ഥാനത്ത്

എട്ടു സംസ്ഥാനങ്ങളിലെ പത്ത് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക്അഞ്ച് സീറ്റുകള്‍ ലഭിച്ചു, കോണ്‍ഗ്രസിന് മൂന്നും, തൃണമൂല്‍, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, എന്നിവര്‍ക്ക് ഒരോ സീറ്റു വീതവും ലഭിച്ചു,


ഡെല്‍ഹി കൂടാതെ, മദ്ധ്യ പ്രദേശ്, ആസാം, രാജസ്ഥാന്‍, ഹിമാചല്‍ എന്നിവടങ്ങളിലാണ് ബിജെപി വിജയിച്ചത്. കര്‍ണാടകയില്‍ രണ്ടും മദ്ധ്യ പ്രദേശില്‍ ഒന്നും കോണ്‍ഗ്രസ് നേടി. കര്‍ണാടകയിലെ നഞ്ചന്‍ഗോട്ടും, ഗുണ്ടല്‍പേട്ടിലുമാണ് സിറ്റിംഗ് സീറ്റുകള്‍ കോണ്‍ഗ്രസ് നിലനിര്‍ത്തിയത്. മദ്ധ്യ പ്രദേശിലെ സിറ്റിംഗ് സീറ്റും കോണ്‍ഗ്രസ് നിലനിര്‍ത്തി. 


ഡെല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു, കോണ്‍ഗ്രസ് രണ്ടാ സ്ഥാനത്ത് എത്തിയപ്പോള്‍ ഭരണ കക്ഷിയായ ആംആദ്മി കെട്ടിവെച്ച കാശു നഷ്ടപ്പെടുത്തി മൂന്നാം സ്ഥാനത്തായി. ആംആദ്മി പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റില്‍ ബിജെപിയുടെ മന്‍ജിന്ദര്‍ സിംഗ് സിര്‍സ 14,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ മീനാക്ഷി ചന്ദേല രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ആംആദ്മിയുടെ ഹര്‍ജീത് സിംഗ് 10,243 വോട്ടുകള്‍ മാത്രമാണ് നേടിയത്.


ഡെല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിയമസഭയില്‍ വിജയിച്ചത് ബിജെപി്ക്ക് നിര്‍ണായകമായി. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്ന കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് എത്തി. 70 അംഗ നിയമസഭയില്‍ ബിജെപിക്ക് ഇതോടെ നാലു സീറ്റായി. ആംആദ്മിക്ക് ഒരു സീറ്റ് കുറഞ്ഞ് 66 ആയി. കോണ്‍ഗ്രസിന് ഒരംഗം പോലുമില്ലാത്ത അവസ്ഥ തുടരുകയാണ്.


ഹിമാചല്‍ പ്രദേശിലും ആസാമിലമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചന്ദ്രിമ ഭട്ടാചാര്യ 90,998 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിയുടെ സുരന്ദര്‍ മോഹന്‍ 41,348 വോട്ടുകള്‍ നേടി. രണ്ടാം സ്ഥാനത്ത് എത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അയ്യായിരം വോട്ടുകള്‍ മാത്രം ലഭിച്ച ബിജെപി ഇക്കുറി 50,000 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തായിരുന്ന സിപിഐയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി.


ആസാമില്‍ ബിജെപിയുടെ രാനോജ് പെഗു വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് എത്തി.


രാജസ്ഥാനില്‍ ബിജെപിയുടെ ശോഭാ റാണി ഖുശ്വാഹ 91,548 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബന്‍വാരി ലാല്‍ ശര്‍മ 52,873 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് എത്തി. ബിജെപിയുടെ സിറ്റിംഗ് എംഎല്‍എ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയെയാണ് ബിജെപി മത്സരിപ്പിച്ചത്. 12 സ്വതന്ത്രരും സമാജ് വാദി പാര്‍ട്ടിക്കും ആയിരം വോട്ടുകള്‍ പോലും സ്വന്തമായി ഇവിടെ നേടാനായില്ല.


ഝാര്‍ഖണ്ഡില്‍ ജെഎംഎം നേതാവ് അനിര്‍ മര്‍മുവിന്റെ നിര്യാണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് വേണ്ടി വന്ന ലിതുപരയില്‍ ജെഎംഎം സ്ഥാനാര്‍ത്ഥി സൈമണ്‍ മറാണ്ടി വിജയിച്ചു,. ബിജെപിയുടെ ശക്തിമാന്‍ ഹേമലാല്‍ മര്‍മുവിനെയാണ് സൈമണ്‍ 12,000 ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ