General News

വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമമെങ്കില്‍ പഞ്ചാബില്‍ ഇന്ന് അകാലി-ബിജെപി സഖ്യം ഭരണം തുടര്‍ന്നേനെ -അമരീന്ദര്‍

Thu, Apr 13, 2017

Arabianewspaper 358
വോട്ടിംഗ് യന്ത്രം-പാര്‍ട്ടി നിലപാടിനെതിരെ അമരീന്ദറും മൊയിലിയും

വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താനാകുമായിരുന്നുവെങ്കില്‍ അകാലി-ബിജെപി സഖ്യം ഇന്നും പഞ്ചാബ് ഭരിച്ചേനെയെന്ന് കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ് പറഞ്ഞു, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പതിനാറോളം പ്രതിപക്ഷ കക്ഷികള്‍ വോട്ടിംഗ് യന്ത്രത്തിനു പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിനെ തള്ളി രംഗത്ത് വന്നത്.


ഭരണത്തില്‍ ഇരിക്കുന്ന പാര്‍ട്ടിക്ക് ഇത് ചെയ്യാന്‍ കഴിയുമായിരുന്നുവെങ്കില്‍ പഞ്ചാബില്‍ താന്‍ ഇന്ന് മുഖ്യമന്ത്രിയാകുകയില്ലായിരുന്നു. വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്താന്‍ കഴിയുമെന്ന തന്റെ തന്നെ പാര്‍ട്ടി നേതാക്കളുടെ വാദങ്ങളെ തള്ളിയാണ് അമരീന്ദര്‍ രംഗത്ത് വന്നത്.


നേരത്തെ, കോണ്‍ഗ്രസ് നേതാവും മുന്‍ നിയമമന്ത്രിയുമായ വീരപ്പ മൊയിലിയും വോട്ടിംഗ് യന്ത്രത്തെ പിന്തുണച്ച് പ്രസ്താവനയിറക്കിയിരുന്നു.


വോട്ടിംഗ് യന്ത്രങ്ങള്‍ക്കു പകരം പഴയ ബാലറ്റ് പേപ്പര്‍ മതിയെന്ന കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടുകള്‍ക്കെതിരെയാണ് വീരപ്പ മൊയിലിയുടെയും അമരീന്ദറിന്റെയും പ്രസ്താവനകള്‍. വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയെന്ന് യുപി തിരഞ്ഞെടുപ്പിനു ശേഷം ബിഎസ്പി നേതാവ് മായാവതിയാണ് ആരോപണം ഉന്നയിച്ചത്.


യുപിയില്‍ ബിജെപി നേടിയ മികച്ച വിജയവും മതന്യൂനപക്ഷങ്ങള്‍ ഉള്ള മണ്ഡലങ്ങളില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതുമാണ് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ചതായി സംശയം ഉയരാന്‍ കാരണം. കോണ്‍
ഗ്രസിന്റെ ഔദ്യോഗിക നിലപാടുകള്‍ക്കെതിരെ ഏതെങ്കിലും നേതാക്കള്‍ വ്യക്തിപരമായി പരാമര്‍ശം നടത്തിയത് കാര്യമാക്കേണ്ടെന്നും വോട്ടിംഗ് യന്ത്ര വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണെന്നും എല്ലാ പാര്‍ട്ടി അംഗങ്ങളും നേതാക്കളും ഇതിനൊരപ്പം തന്നെയാണെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.


എന്നാല്‍. വോട്ടിംഗ് യന്ത്രത്തില്‍ യാതൊരു വിധ തിരിമറിയും നടത്താന്‍ കഴിയില്ലെന്ന് തിരഞ്ഞേടുപ്പ് കമ്മീഷന്‍ അസന്നിഗ്ദ്ധമായി പറയുന്നു. വോട്ടിംഗ് യന്ത്രത്തില്‍ എന്തെങ്ക്ിലും തരത്തില്‍ കൃത്രിമം നടത്താന്‍ കഴിയുമെന്ന് തെളിയിക്കാന്‍ കമ്മീഷന്‍ വെല്ലുവിളിച്ചു.


മെയ് ആദ്യവാരം പത്തു ദിവസത്തെ സമയം തരാമെന്നും യന്ത്രങ്ങള്‍ പരിശോധിക്കാനും കൃത്രിമം നടത്താനും സാങ്കേതിക വിദഗ്ദ്ധരേയും ശാസ്ത്രജ്ഞരേയും വിദഗ്ദ്ധരേയും കമ്മീഷന്‍ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ്. വോട്ടിംഗ് യന്ത്രം തനിക്ക് ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ഇതില്‍ കൃത്രിമം താന്‍ കാണിച്ചു തരാമെന്ന് ഐഎടിയില്‍ നിന്നും ബിരുദം നേടിയ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ് രിവാള്‍ പറഞ്ഞിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ