General News

എടിഎമ്മുകളില്‍ പണമില്ല ആഘോഷ ദിവസങ്ങളില്‍ നട്ടം തിരിഞ്ഞ് ജനം

Wed, Apr 12, 2017

Arabianewspaper 437
എടിഎമ്മുകളില്‍ പണമില്ല ആഘോഷ ദിവസങ്ങളില്‍ നട്ടം തിരിഞ്ഞ് ജനം

നോട്ടു നിരോധനത്തിനു ശേഷം അനുഭവിച്ച ബുദ്ധിമുട്ടുകള്‍ വീണ്ടം തിരിച്ചു വരുന്നു. കഴിഞ്ഞ നാലു ദിവസത്തോളമായി പല എടിഎമ്മുകളിലും പണം ഇല്ലാത്ത അവസ്ഥയാണുള്ളത്. വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷ ദിവസങ്ങള്‍ അടുത്തതോടെ എടിഎമ്മുകളില്‍ പണം ഇല്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.


ചില എടിഎമ്മുകളില്‍ നിന്ന് 1000 രൂപ മാത്രമാണ് പിന്‍വലിക്കാനാകുന്നത്. ട്രക്ക് സമരത്തെ തുടര്‍ന്നാണ് പണം എത്തിക്കാനാകാത്തതെന്ന വിശദീകരണമാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. സാമ്പത്തിക വര്‍ഷമവസാനമായതിനാലും പണത്തിന് കുടുതല്‍ ഡിമാന്‍ഡ് ആവശ്യമായി വന്നിരിക്കുകയാണെന്ന് കേന്ദ്ര ബാങ്ക് പറയുന്നു.


അതേസമയം, എടിഎമ്മുകളില്‍ മാത്രമാണ് പണ ലഭ്യത കുറഞ്ഞതെന്നും ബാങ്കുകളില്‍ എല്ലാവര്‍ക്കും പണം ആവശ്യത്തിന് ലഭിക്കുമെന്നും റിസര്‍വ് ബാങ്ക് പറയുന്നു.


എടിഎമ്മുകളിലേക്ക് പണം നല്‍കുന്നത് റിസര്‍വ് ബാങ്ക് ബോധപൂര്‍വം നിയന്ത്രിക്കുകയാണെന്ന സൂചനകഴളും ഉണ്ട്,. നോട്ടു നിരോധനത്തൊടൊപ്പം സര്‍ക്കാര്‍ പറഞ്ഞിരുന്ന കറന്‍സി രഹിത സമ്പദ് വ്യവസ്ഥ നടപ്പിലാക്കാന്‍ ജനങ്ങള്‍ ഇതുവരെ മുന്നിട്ടിറങ്ങാത്തതിനാല്‍ ഇതിനു പ്രേരിപ്പിക്കുക എന്ന ലക്ഷ്യവും നിലവിലെ എടിഎം പ്രതിസന്ധിക്കുണ്ടെന്ന് പറയപ്പെടുന്നു. ഡിജിറ്റല്‍ ഇടപാടിന് പൊതുജനം വിമുഖത കാണിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ നയം നടപ്പിലാക്കാന്‍ എടിഎമ്മുകളിലേക്ക് പണം എത്തിക്കുന്നതില്‍ നിയന്ത്രണം വരുത്തകയാണന്നും സൂചനയുണ്ട്.


അതേസമയം, പണത്തിന് പ്രതിസന്ധി ഇല്ലെന്നു ഇടപാടുകാര്‍ക്ക് ബാങ്കില്‍ ചെന്നാല്‍ പണം ലഭിക്കുമെന്നും റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ പറയുന്നു. പണമിടപാടുകള്‍ക്ക് രണ്ട് ലക്ഷം രൂപവരെയാണ് പരിധി നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ കുടുതല്‍ പണം സൂക്ഷിക്കനും ഇടപാടുകള്‍ നടത്താനും അനുമതിയില്ല. എന്നാല്‍, ഈ നിയന്ത്രണം ബാങ്കുമായുള്ള ഇടപാടുകളിലില്ല.

Tags : ATM 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ