General News

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ്കളക്ടറെ തടഞ്ഞു

Wed, Apr 12, 2017

Arabianewspaper 419
കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ്കളക്ടറെ തടഞ്ഞു

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ്കളക്ടറെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. കയ്യേറ്റ ഭുൂമിയിലെ ഷെഡ്ഡ് രപൊളിച്ചു മാറ്റാന്‍ എത്തിയ രവന്യൂ ഉദ്യോഗസ്ഥരെ പ്രാദേശിക സിപിഎം നേതാക്കള്‍ തടയുകയായിരുന്നു.


ഇതേതുടര്‍ന്ന്, ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സ്ഥലത്ത് നേരിട്ടെത്തി കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചു. സബ് കളക്ടറെ സിപിഎം നേതാക്കള്‍ തടയുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.


എന്നാല്‍,. പോലീസ് സ്ഥലത്ത് ഉണ്ടായിട്ടും ഇവര്‍ കാഴ്ചക്കാരായി നോക്കി നിന്നതേയുള്ളു. ഇതിനെ തുടര്‍ന്ന് സബ് കളക്ടര്‍ റവന്യു മന്ത്രിയെ നേരിട്ടു വിളിച്ചു,


റവന്യു ഉദ്യോഗസ്ഥര്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് റവന്യു മന്ത്രി മുഖ്യമന്ത്രിയെ വിളിച്ച് വിവരങ്ങള്‍ ധരിപ്പിച്ചു, സബ് കലക്ടര്‍ നിര്‍്‌ദ്ദേശിച്ചിട്ടും പോലീസ് പ്രശ്‌നത്തില്‍ ഇടപെട്ടില്ല. കയ്യേറ്റം ഒഴിപ്പിച്ചിട്ടേ താന്‍ ഇവിടെ നിന്ന് മടങ്ങുകയുള്ളുവെന്ന സബ്കളക്ടറുടെ നിലപാടിനെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ കയ്യേറ്റ സ്ഥലത്തെ കെട്ടിടം പൊളിച്ചു നീക്കി.


ദേവികുളത്തെ സബ്കളക്ടര്‍ ശ്രീിറാം വെങ്കിട്ടരാമന്റെ ഓഫീസിനു സമീപമുള്ള കയ്യേറ്റമാണ് ഒഴിപ്പിച്ചത്. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് പോലീസു, റവന്യു ഉദ്യോഗസ്ഥരും ജനങ്ങളും ഉള്‍പ്പെട്ട ഭൂസംരക്ഷണ സേന രൂപികരിച്ചത്.


സബ് കളക്ടറുടെ നിര്‍ദ്ദേശം അനുസരിക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിഷയത്തില്‍ സബ് കളക്ടര്‍ റിപ്പോര്‍ട്ടലഭിച്ച ശേഷമാകും നടപടിയെന്ന് കളക്ടര്‍ പറഞ്ഞു,.

Tags : Munnar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ