OMG News

ചികിത്സ ഫലപ്രദം, ഇമാന്റെ ഭാരം പകുതി കുറഞ്ഞു.

Wed, Apr 12, 2017

Arabianewspaper 2162
ചികിത്സ ഫലപ്രദം, ഇമാന്റെ ഭാരം പകുതി കുറഞ്ഞു.

അഞ്ഞൂറു കിലോഗ്രാം ഭാരവുമായി ഇന്ത്യയില്‍ ചികിത്സയ്‌ക്കെത്തിയ ഈജിപ്തുകാരി ഇമാന്‍ മുഹമ്മദിന് ചികിത്സ ഫലിക്കുന്നതായി റിപ്പോര്‍ട്ട്. മുംബൈയിലെ സെയ്ഫി ആശുപത്രില്‍ ഡോക്ടര്‍ മുസഫല്‍ ലക്ഡവാലയുടെ ചികിത്സയിലാണ് ഇമാന്‍.


രണ്ടു മാസത്തെ ചികിത്സ കൊണ്ട് 242 കിലോ ഗ്രാമായാണ് ഭാരം കുറഞ്ഞത്. ചികിത്സ തുടങ്ങിയ ഒരാഴ്ചയ്ക്കുള്ളില്‍ ഫിസിയോ തെറാപ്പി, ഭക്ഷണ ക്രമികരണം തുുടങ്ങിയവയിലൂടെ തന്നെ 100 കിലോ കുറച്ചിരുന്നു.


തുടര്‍ന്ന് കുടലില്‍ നടത്തിയ താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ 200 കിലോ വീണ്ടും കുറഞ്ഞു. 100 കിലോയില്‍ താഴെ ഭാരം എത്തിക്കുകയാണ് ഡോക്ടര്‍മാരുടെ ലക്ഷ്യം.


വര്‍ഷങ്ങളായി ഇമാന്‍ കിടന്ന കിടപ്പിലാണ്. 36 കാരിയായ ഇമാന്‍ സാധാരണ യുവതിയായി മാറുന്നതു കാണാനുള്ള വെമ്പലിലാണ് കുടുംബാംഗങ്ങള്‍. പ്രത്യേക വിമാനത്തിലാണ് ഇമാനെ ഈജിപ്തില്‍ നിന്നും ഇന്ത്യയിലെത്തിച്ചത്. ഇവരെ ചികിത്സിക്കാനും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും കെട്ടിടടത്തിന്റെ മുറികളും വാതിലുകളും പൊളിച്ചു പണിതിരുന്നു,.

Tags : Eman Ahmed 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ