Troll Today News

യുണൈറ്റഡ് എയര്‍ലൈന്‍സിനെ ട്രോളി എമിറേറ്റ്‌സ് പരസ്യം

Wed, Apr 12, 2017

Arabianewspaper 2184
യുണൈറ്റഡ് എയര്‍ലൈന്‍സിനെ ട്രോളി എമിറേറ്റ്‌സ് പരസ്യം

ഗള്‍ഫ് വിമാനക്കമ്പനികള്‍ ഒന്നും യഥാര്‍ത്ഥ എയര്‍ലൈനുകള്‍ അല്ലെന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് സിഇഒ ഒസ്‌കര്‍ മുനേസിന്റെ പ്രസ്താവനയക്ക് ഒരു മാസം കഴിഞ്ഞപ്പോള്‍ പറ്റിയ അവസരത്തില്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ട്വിറ്റര്‍ പോസ്റ്റ്.


യാത്രക്കാരനെ വലിച്ചിഴച്ച് പുറത്തിറക്കുന്ന വീഡിയോ വൈറലാകുകയും വന്‍ പ്രതിഷേധം ഉയരുകയും ചെയ്തതോടെ ശരിയായ സമയത്ത് ശരിയായ മറുപടി എന്ന നിലയില്‍ എമിറേറ്റ്‌സ് മറുപടി പറഞ്ഞത്.


മുനോസിനെ അഭിസംബോധന ചെയ്തു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ സൈറ്റായ ട്രിപ് അഡൈ്വസര്‍ എമിറേറ്റ്‌സിനെ മികച്ച എയര്‍ലൈനായി തിരഞ്ഞെടുത്തുവെന്നും , ഇക്കുറി തങ്ങളാണ് യഥാര്‍ത്ഥ എയര്‍ലൈന്‍സ് എന്നും എമിറേറ്റ്‌സ് പറയുന്നു.


മറ്റു ചില വിമാനക്കമ്പനികളും യുണൈറ്റഡ് എയര്‍ലൈന്‍സിനെ ട്രോളു ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.





Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ