OMG News

അമേരിക്കന്‍ വിമാനത്തില്‍ നിന്ന് ഏഷ്യന്‍ വംശജനെ വലിച്ചിഴച്ച് പുറത്താക്കിയ സംഭവത്തില്‍ ഖേദപ്രകടനം

Wed, Apr 12, 2017

Arabianewspaper 2279
അമേരിക്കന്‍ വിമാനത്തില്‍ നിന്ന് ഏഷ്യന്‍ വംശജനെ വലിച്ചിഴച്ച് പുറത്താക്കിയ സംഭവത്തില്‍ ഖേദപ്രകടനം

അമേരിക്കന്‍ വിമാനക്കമ്പനിയായി .യുണൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്ന് ഏഷ്യന്‍ വംശജനായ .യാത്രക്കാരനെ ദേഹോപദ്രവം ഏല്‍പ്പിച്ച് വലിച്ചിഴച്ചു വിമാനത്തിനു പുറത്തു കടത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധം. സംഭവത്തെ തുടര്‍ന്ന് വിമാനക്കമ്പനി മാപ്പുപറഞ്ഞു.


ഷിക്കാഗോയില്‍ നിന്ന് ലൂയിസ് വില്ലയിലേക്കുള്ള വിമാനത്തിനുള്ളില്‍ നിന്ന് നാലു യാത്രക്കാര്‍ ഇറങ്ങണമെന്നായിരുന്നു നിര്‍ദ്ദേശം, വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ സാങ്കേതികമായ ബുദ്ധിമുട്ട് ഉണ്ടെന്നും മൂന്നു പേര്‍ ഇറങ്ങിയാല്‍ മാത്രമേ വിമാനം പറന്നുയരുകയുള്ളുവെന്നും അറിയിപ്പ് വന്നു. എന്നാല്‍, ആരിറങ്ങുമെന്ന് ആശയക്കുഴപ്പമായി.


നറുക്കിട്ട് എടുത്ത് നാലുു പേരെ കണ്ടെത്തി. ഇവര്‍ക്ക് നഷ്ടപരിഹാരമായി 1000 ഡോളറും വിമാനക്കമ്പനി വാഗ്ദാനം ചെയ്തു. എന്നാല്‍,താന്‍ ഡോക്ടറാണെന്നും ഡ്യൂട്ടിയില്‍ ജോയിന്‍ ചെയ്യണമെന്നും ഇദ്ദേഹം പറഞ്ഞു. തന്റെ ഭാര്യയും കുടെയുണ്ടെന്നും പറഞ്ഞു.


എന്നാല്‍, വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ കാലിലും കൈകളിലും പിടിച്ചു പൊക്കി വിമാനത്തില്‍ നിന്ന് പുറത്തിറക്കി. ഇതിനിടിയില്‍ വായില്‍ നിന്നും രക്തം ഒഴുകി. പല്ല് പൊട്ടിയതായാണ് സൂചന.


ചോരയൊലിക്കുന്ന മുഖവുമായുള്ള ഇദ്ദേഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. അധിക ബൂുക്കിംഗ് വന്നതാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്നും, നഷ്ടപരിഹാരവും അടുത്ത വിമാനത്തില്‍ ടിക്കറ്റും നല്‍കിയാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ സമ്മതിക്കാറുണ്ടെന്നും എന്നാല്‍, ഈ സംഭവത്തില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയാതായും ഖേദം പ്രകടിപ്പിക്കുന്നതായും വിമാനക്കമ്പനി പറഞ്ഞു.



Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ