Troll Today News

മുഹമദ് റിയാസിന്റെ സര്‍കാസം ട്രോളന്‍മാര്‍ക്ക് മനസിലായില്ല

Wed, Apr 12, 2017

Arabianewspaper 2397
മുഹമദ് റിയാസിന്റെ സര്‍കാസം ട്രോളന്‍മാര്‍ക്ക് മനസിലായില്ല

ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ നേതാവിന്റെ ആക്ഷേപ ഹാസ്യം ട്രോളര്‍മാര്‍ക്ക് മനസിലായില്ല.. അവര്‍ വാക്കുകളെ അക്ഷരം പ്രതി സ്വീകരിച്ച് അര്‍ത്ഥം മനസിലാക്കി.


മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎമ്മിന്റെ അന്ത്യകൂദാശയ്ക്ക് നിയോഗിക്കപ്പെട്ട വ്യക്തിയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടപ്പോഴാണ് അതിനു മറുപടിയായി മുഹമ്മദ് റിയാസ് എത്തിയത്.


സിപിഎമ്മിന്റെ അന്ത്യ കൂദാശയ്ക്ക് നിയോഗിക്കപ്പെട്ട ആളാണ് മുഖ്യമന്ത്രിയെന്ന് ബിജെപി തിരിച്ചറിഞ്ഞതു കൊണ്ടാകും അദ്ദേഹത്തെ രാജ്യം മുഴുവന്‍ തടയുന്നതെന്ന് മുഹമദ് റിയാസ് പറഞ്ഞു. പാര്‍ട്ടിയെ തകര്‍ക്കാന്‍ പിണറായിയെ ആരാനും നിയോഗിച്ചുണ്ടെങ്കില്‍ അത് നടക്കട്ടെ പിന്നെ എന്തിനാ അദ്ദേഹത്ത തടയുന്നത്, സിപിഎമ്മിന്റെ തകര്‍ച്ച സഹിക്കാന്‍ പറ്റാതെയാണോ അദ്ദേഹത്തെ ബിജെപി തടയുന്നതെന്ന് റിയാസ് ചോദിക്കുന്നു.


സിപിഎമ്മിനെ പിണറായി തകര്‍ക്കുകയല്ല വളര്‍ത്തുകയാണ് ഇതാണ് ബിജെപി അദ്ദേഹത്തെ രാജ്യമെമ്പാടും തടയുന്നതെന്ന് സമര്‍ത്ഥിക്കുകയായിരുന്നു റിയാസ്. പക്ഷേ, ആക്ഷേപ ഹാസ്യത്തോടെയാണ്  ഇത് അവതരിപ്പിച്ചത് . എന്നാല്‍, ട്രോളാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇതൊന്നും മനസിലാക്കാന്‍ നേരം ഉണ്ടായിരുന്നില്ല,. അവര്‍ മുഹമ്മദ് റിയാസിനെ വളഞ്ഞിട്ടു ആക്രമിച്ചു,


തങ്ങളുടെ പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക പിണറായിയാണ് കാരണമെന്ന് റിയാസ് സമ്മതിച്ചതായി ചിലര്‍ കമന്റിട്ടു.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ