General News

അവഗണനയും അവഹേളനവും പകയായി, കൊലയ്ക്ക് കാരണമായി, കാദല്‍ ജിന്‍സണ്‍ സ്‌കിസോഫ്രീനിയ രോഗബാധിതന്‍

Wed, Apr 12, 2017

Arabianewspaper 538
അവഗണനയും അവഹേളനവും പകയായി, കൊലയ്ക്ക് കാരണമായി

ഉന്നത വിദ്യാഭ്യാസ കുടുംബാംങ്ങള്‍ക്കിടയില്‍ പ്ലസ് ടു വരെ മാത്രം പഠിച്ച എംബിബിഎസ് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതിനാല്‍ മാതാപിതാക്കളില്‍ നിന്നും അവഗണന നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് അടങ്ങാത്ത പകയാണ് കൂട്ടക്കൊലയ്ക്ക് കാരണമായതെന്ന് കാദല്‍ ജിന്‍സണ്‍.,


ആസ്ട്രല്‍ പ്രൊജക്ഷനില്‍ ആകൃഷ്ടനാണെങ്കിലും കൊലപാതകത്തിന് പിന്നില്‍ കുടുംബത്തില്‍ നിന്നും നിരന്തരം നേരിടേണ്ടി വന്ന അവഗണന പകയായി മാറിയെന്നാണ് കാദലിനെ ചോദ്യം ചെയ്ത മനശാസ്ത്രജ്ഞര്‍ പറയുന്നത്.


സ്‌കീസോഫ്രീനിയ എന്ന മനോരോഗവാസ്ഥയാണ് കാദലിനെന്ന് ഇവര്‍ പറയുന്നു. മാനസിക നില തകരാറിലായതിനാല്‍ കേസില്‍ നിന്നും ഇദ്ദേഹത്തിന് ഊരി പോരാനാകുമെന്നാണ് നിയമ വിദഗ്ദ്ധര്‍ പറയുന്നത്. ഇയാളെ മാസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനാകും കോടതി നിര്‍ദ്ദേശിക്കുകയെന്നും സൂചനയുണ്ട്.


മകന് രോഗമുണ്ടെന്ന് മനസിലാക്കിയിട്ടും മാനക്കേട് ഭയന്ന് ചികിത്സിക്കാതെ രക്ഷിതാക്കള്‍ രോഗം അവഗണിച്ചതാണ് കുടുതല്‍ വിഷയമാത്. അന്തര്‍മുഖനായി പുറത്താരുമായും കൂട്ടുകെട്ടില്ലാതെ സദാസമയവും കമ്പ്യൂട്ടര്‍ ഗെയിം കളിക്കുകയും ഇന്റര്‍നെറ്റില്‍ പരതുകയുമായിരുന്നു ഇയാള്‍.


സാത്താന്‍ സേവ നടത്തുന്നതിന് വീട്ടുകാരുടെ പിന്തുണയും ഉണ്ടായിരുന്നു. അയഥാര്‍ത്ഥമായ ലോകത്ത് ഭാവനകളില്‍ വിഹരിക്കുന്നതിനാല്‍ ചിന്തകളും വികാരങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുന്ന മാനസികാവസ്ഥയാണ് ഇത്. വിചിത്രമായ സ്വഭാവ സവിശേഷതകള്‍ ഉള്ള സ്‌കീസോഫ്രീനിയ രോഗികള്‍ക്ക് മികച്ച ചികിത്സ നല്‍കിയാല്‍ തിരിച്ചു സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് മനോരാഗ വിദഗ്ദ്ധര്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ