Troll Today News

ദക്ഷിണേന്ത്യക്കാരെ കറുത്തവരെന്ന് വിളിച്ച ബിജെപി നേതാവിന് ട്രോള്‍ മഴ

Tue, Apr 11, 2017

Arabianewspaper 1862
ദക്ഷിണേന്ത്യക്കാരെ കറുത്തവരെന്ന് വിളിച്ച ബിജെപി നേതാവിന് ട്രോള്‍ മഴ

ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബിജെപിയുടെ മുന്‍ എംപി തരുണ്‍ വിജയിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ.
ആഫ്രിക്കന്‍ വംശജരെ നിറത്തിന്റെ പേരില്‍ ഇന്ത്യയില്‍ അധിക്ഷേപം നടത്തുന്നുവെന്നും ആക്രമിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അല്‍ ജസീറ ചാനലില്‍ നടന്ന ചര്‍ച്ചിയിലാണ് ദക്ഷിണേന്ത്യക്കാര്‍ കറുത്തവരാണെങ്കിലും അവരുമായി ഒരുമിച്ച് കഴിയുന്നവരാണ് തങ്ങളെന്നും വംശീയ വിദ്വേഷം ഉണ്ടായിരുന്നുവെങ്കില്‍ ഇവര്‍ക്ക് സഹവര്‍ത്തിത്തതോടെ കഴിയാനാകില്ലായിരുന്നുവെന്നും തരുണ്‍ വിജയ് പറഞ്ഞു,.


ഇതോടെ വിഷയം വിവാദമായി. ദക്ഷിണേന്ത്യക്കാരെ കരുത്തവര്‍ എന്നു വിളിച്ചത് ബിജെപിയുടെ വംശീയ മനോഭാവത്തിന്റെ തെളിവാണെന്ന് പലരും വിമര്‍ശിച്ചു., സോഷ്യല്‍ മീഡിയയില്‍ ശക്തമായ ട്രോളുകളുമായി നിരവധി പേര്‍ രംഹത്ത് എത്തി. സംഭവം വിവാദമായതോടെ തരുണ്‍ വിജയ് ഖേദം പ്രകടിപ്പിച്ചു.


തമിഴ് നാടിനും ഭാഷയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് തരുണ്‍ വിജയ് എന്നും. കറുത്തവരായ നിരവധി പേര്‍ക്കൊപ്പം സഹവര്‍ത്തിത്തേേതാടയാണ് വെളുത്തവരും കഴിയുന്നതെന്ന വാദമാണ് അദ്ദേഹം ഉയര്‍ത്തിയതെന്നും കറുത്തവരെ ഇത് വേദനിപ്പിച്ചെങ്കില്‍ താന്‍ തെറ്റിദ്ധാരണ ജനകമായ ഈ പരാമര്‍ശത്തില്‍ മാപ്പു ചോദിക്കുകയാമെന്നും തരുണ്‍ വിജയ് പറഞ്ഞു,


സംഭവം പാര്‍ലമെന്റിലും വന്‍ ഒച്ചപ്പാടുണ്ടാക്കി. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഖെയാണ് തരുണ്‍ വിജയ് യുടെ നടപടിക്കെതിരെ വിഷയം ഉന്നയിച്ചത്. ദക്ഷിണേന്ത്യക്കാര്‍ ഈ രാജ്യത്തുള്ളവര്‍ തന്നെ ആണെന്ന് ബിജെപിക്ക് അംഗീകരിക്കാനാകുമോ എന്നും ഖാര്‍ഗെ ചോദിച്ചു.


എന്നാല്‍, തമിഴ്കവി തിരുവള്ളുവരുടെ പ്രതിമ സ്വന്തം നാടായ ഉത്തരാഖണ്ഡില്‍ സ്ഥാപിക്കാന്‍ മുന്‍ കൈ എടുത്തയാളാണ് തരുണ്‍ വിജയ് എന്നും, ഇതിന് തടസം നിന്ന പുരോഹിതരുടേയും മറ്റ് സംഘടനകളുടേയും പ്രതിഷേധം വക വെയ്ക്കാതെ സ്വന്തം എംപി ഫണ്ടില്‍ നിന്ന് പണം അനുവദിച്ച 12 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചെന്നും, തമിഴ് ഭാഷയ്ക്ക് ദേശീയ പദവി നല്‍കണമെനമെന്ന് ലോക്‌സഭയില്‍ വാദിച്ചതും തരുണ്‍ വിജയ് ആണെന്നും ദലിതരുടെ ക്ഷേത്ര പ്രവേശനത്തിനുള്ള സമരം നയിച്ചതിന് കല്ലേറു വാങ്ങേണ്ടി വന്നയാളാണ് തരുണ്‍ വിജയ് എന്നും ബിജെപി പറയുന്നു.

Tags : Tarun Vijay 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ