General News

കസ്റ്റഡിയിലെടുത്ത് നഗരം ചുറ്രിച്ചത് ഏഴു മണിക്കൂര്‍ -ഷാജിര്‍ ഖാന്‍

Tue, Apr 11, 2017

Arabianewspaper 556
കസ്റ്റഡിയിലെടുത്ത് നഗരം ചുറ്രിച്ചത് ഏഴു മണിക്കൂര്‍ -ഷാജിര്‍ ഖാന്‍

മഹിജയുടെ സമരത്തിന് പിന്തുണ നല്‍കിയതിന് തന്നെ പിടികൂടിയ പോലീസ് നഗരത്തില്‍ ഏഴു മണിക്കൂറോളം ചുറ്റിച്ചതായി ജയില്‍ മോചിതനായ ഷാജിര്‍ ഖാന്‍. എസ് യു സിഐ നേതാവായ ഷാജിര്‍ ഖാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകനെന്ന നിലയില്‍ ചാനലുകളിലെ ചര്‍ച്ചകളില്‍ സ്ഥിരം സാന്നിദ്ധ്യമാണ്.


രാവിലെ പത്തിന് തങ്ങളെ പോലീസ് വാനിലേക്ക് ബലം പ്രയോഗിച്ച് കയറ്റി. തുടര്‍ന്ന് രാത്രി ഒമ്പതു വരെ വാഹനത്തില്‍ കറക്കി. 20 കിലോ മീറ്റര്‍ അകലെയുള്ള തുമ്പ സ്റ്റേഷനിലേക്ക് എത്തിച്ചെങ്കിലും അവിടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല.


എന്നാല്‍, തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ച് വാങ്ങി. പ്രാഥമിക കൃത്യം പോലും ചെയ്യാന്‍ സമ്മതിക്കാതെ മനുഷ്യവകാശങ്ങള്‍ ലംഘിക്കുകയായിരുന്നു. ഭക്ഷണം വെള്ളം തുടങ്ങിയവ നിഷേധിച്ചു,. രാത്രി പന്ത്രണ്ടു മണിക്ക് മജിസ്‌ട്രേറ്റിന്റെ വസതിയിലെത്തിച്ച് റിമാന്‍ഡ് ചെയ്യിക്കുകയായിരുന്നു. മ്യൂസിയം സ്റ്റേഷനിലെ എ എസ്‌ഐയുടെ വാഹനത്തിലാണ് തങ്ങളെ വട്ടം കറക്കിയത്. മ്യൂസിയം സ്റ്റേഷനില്‍ വെച്ചാണ് ഹിമവല്‍ ഭദ്രാനന്ദയെ കണ്ടത്. മറ്റേതോ കേസിലാണ് കൊണ്ടുവന്നതെന്ന് പോലീസുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍, പിന്നീടാണ് സമരത്തിന്റെ ഭാഗമായാണ് കൊണ്ടുവന്നതെന്ന് അറിയുന്നത്.


മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഇതെല്ലാം നടന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡോ ബാബു പോള്‍, ഭാഗ്യലക്ഷ്മി, സുഗതകുമാരി, സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ എത്തുമെന്ന് അറിയാമായിരുന്നു. ഡിജിപിയെ കണ്ട് പുറത്തിറങ്ങിയ ശേഷം നിരാഹാര സമരം ഉദ്ഘാടനം ചെയ്യാനായിരുന്നു പരിപാടി. എന്നാല്‍, അതിന് മുമ്പ് പോലീസ് അപ്രതീക്ഷിതമായി തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഷാജിര്‍ ഖാന്‍ പറഞ്‌ഴ.


തങ്ങള്‍ ഗൂഡാലോചന നടത്തിയെന്ന കേസ് വ്യാജമാണെന്നും യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോലീസും ചേര്‍ന്നു നടത്തിയ ഗൂഡാലോചനയാണ് തങ്ങള്‍ക്കെതിരെ പോലീസ് വ്യാജ കേസെടുത്തതെന്നും ഷാജിര്‍ ഖാന്‍ പറഞ്ഞു.


 

Tags : Shajir Khan 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ