General News

പിണറായിക്ക് ഉള്ളത് പതിനേഴ് വര്‍ഷത്തെ പക - കെ എം ഷാജഹന്‍

Tue, Apr 11, 2017

Arabianewspaper 463
പിണറായിക്ക് ഉള്ളത് പതിനേഴ് വര്‍ഷത്തെ പക - കെ എം ഷാജഹന്‍

എസ് എന്‍ സി ലാവ് ലിന്‍ വിഷയത്തില്‍ ശക്തമായ നിലപാട് എടുക്കുകയും ഇടത് ആനൂകാലികങ്ങളില്‍ ഇതിനെ കുറിച്ച് എഴുതുകയും ചെയ്തതിന്റെ പേരില്‍ തന്നോട് കഴിഞ്ഞ പതിനേഴ് വര്‍ഷമായി തുടരുന്ന പകയാണ് അധികാരത്തിലേറിയപ്പോള്‍ തനിക്കെതിരെ പ്രയോഗിച്ചതെന്ന് കെ എം ഷാജഹാന്‍.


ഡിജിപിയുടെ ഓഫീസിനു മുന്നില്‍ ഒരു സമരം നടക്കുന്നത് കണ്ട് അവിടെ ഓട്ടോയില്‍ ഇറങ്ങിയ താന്‍ ഷാജിര്‍ ഖാനെ പോലീസ് വലിച്ചിഴച്ചു കൊണ്ടു പോകുന്നതു കണ്ട് ഇത് എന്താണെന്ന് ചോദിച്ചു. ഇതോടെ തന്നെയും പിടിച്ചു കൊണ്ടു പോയി ജയിലില്‍ അടയ്ക്കുകയായിരുന്നു.


എന്താണ് താന്‍ ചെയ്ത കുറ്റം എന്ന് പോലീസുകാര്‍ പറഞ്ഞില്ല. എന്നാല്‍, ഗൂഡാലോചന കുറ്റമാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞു,. കഴിഞ്ഞ ഏഴു ദിവസം ജയിലില്‍ കിടത്തിയത് പക മൂലമാണ്.


സമരത്തിന് അനുഭാവം പ്രകടിപ്പിക്കുന്നതും പിന്തുണയ്ക്കുന്നതും ക്രിമിനല്‍ കുറ്റമാകുന്നതെങ്ങിനെയെന്ന് ഷാജഹാന്‍. ക്രമസമാധാന ലംഘനം തടത്തിയില്ല പേലീസിനെ കയ്യേറ്റം ചെയ്തില്ല, പ്രകടനം നടത്തിയില്ല, അക്രമം നടത്തിയില്ല. ഇതൊന്നുമില്ലാതെ ഗൂഡാലോചന കുറ്റം ആരോപച്ചാല്‍ കോടതിയില്‍ ഇത് തെളിയിക്കേണ്ടി വരുമെന്നും ഷാജഹാന്‍ പറയുന്നു.


തന്നെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് 80 വയസുള്ള അമ്മ നിരാഹാര സമരത്തിന് തയ്യാറായി. ഈ വയസിലും അമ്മയ്ക്ക് പോരാട്ട വീര്യമാണ് അറസ്റ്റ് പകര്‍ന്നു കൊടുത്തത്. ആ അമമയുടെ മകനാണ് താനെന്ന് തെളിയിക്കും. പോരാട്ട വീര്യമുള്ള കമ്യൂണിസ്റ്റ് കുടുംബത്തിലാണ് താനും വിജയിച്ചത്.


ടിപി ചന്ദ്രശേഖരനോട് വ്യക്തി വൈരാഗ്യം തീര്‍ത്തപ്പോള്‍ രണ്ടു തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി തോറ്റു. തന്നോട് ഇത് പുറത്തെടുത്താല്‍ അഞ്ചട് തിറഞ്ഞെടുപ്പുകളില്‍ സിപിഎം തോെക്കുമെന്നും ഷാജഹാന്‍ പറഞ്ഞു,. മഹിജയുടെ സമരം നടക്കുമ്പോള്‍ പരിസരത്ത് ഉണ്ടായിരുന്ന അഞ്ചു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. എസ് യു സി ഐ പ്രവര്‍ത്തകനായ ഷാജര്‍ഖാന്‍. ഭാര്യ മിനി, ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പം സ്വാമി ഹിമവല്‍ ഭദ്രാനന്ദ എന്നിവരേയും പോലീസ് പിടികൂടിയിരുന്നു. ഇവര്‍ക്ക് കോടതി ജാമ്യം നല്‍കി.

Tags : KM Shajahan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ