General News

പ്രതികാര നടപടി? ശ്രീജിത്തിനെ സിപിഎം പുറത്താക്കി

Tue, Apr 11, 2017

Arabianewspaper 505
പ്രതികാര നടപടി? ശ്രീജിത്തിനെ സിപിഎം പുറത്താക്കി

പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ കെ കെ ശ്രീജിത്തിനെ സിപിഎം പുറത്താക്കി. ജിഷ്ണുവിന്റെ ദുരുഹമരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് പ്രവര്‍ത്തിച്ചതാണ് പാര്‍ട്ടി വിരുദ്ധമായ പ്രവര്‍ത്തനങ്ങളെന്ന് സിപിഎം ആരോപിക്കുന്നത്.


ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തികളെ സിപിഎം ബ്രാഞ്ച് കമറ്റി അംഗമായ ശ്രീജിത്ത് വിലകുറച്ചു കണ്ടതായാണ് പാര്‍ട്ടി നേതൃത്വം ആരോപിക്കുന്നത്. പാര്‍ട്ടിക്കെതിരേയോ സര്‍ക്കാരിനെതിരേയൊ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും പുറത്താക്കിയെന്ന വിവരം തനിക്കറിയില്ലെന്നും ഇതില്‍ വിഷമമുണ്ടെന്നും ശ്രീജിത് പറഞ്ഞു.


വണ്ണാര്‍കണ്ടി ബ്രാഞ്ച് കമ്മറ്റി അംഗമായ ശ്രീജിത്ത് യുഡിഎഫിനൊപ്പം ചേര്‍ന്ന് സമരം ചെയ്തു. ഇത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെന്നും സിപിഎം നേതൃത്വം പറയുന്നു. ദേശാഭിമാനി കോഴിക്കോട് യൂണിറ്റില്‍ പരസ്യ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ശ്രീജിത്ത് ജോലി രാജിവെച്ചിട്ടുമുണ്ട്.


അതേസമയം, പാര്‍ട്ടി ഗ്രാമമായ വളയത്തെ പ്രവര്‍ത്തകര്‍ നടപടിയെ എതിര്‍ക്കുകയാണ്. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ എടുത്തു പറയുകയും തൃപ്തി പ്രകടിപ്പിക്കുകയും ചെയ്ത ശീജിത് പോലീസിലെ ഒരു വിഭാഗത്തിനു നേരെയാണ് മുഖ്യമായും ആരോപണം ഉന്നയിച്ചത്.


പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ പതിനഞ്ചിന് സിപിഎം വിശദീകരണ യോഗം വിളിച്ചിട്ടുണ്ട്. എസ് യു സി ഐ നേതാക്കള്‍ ശ്രീജിത്തിനൊപ്പം ചേര്‍ന്നതും വിഷയമായിട്ടുണ്ട്. കമ്യൂണിസ്റ്റ് കുടുംബമാണെങ്കില്‍ എസ് യു സി ഐ എങ്ങിനെ ഇവര്‍ക്കൊപ്പം എത്തി. പോലീസ് നടപടിക്ക് ശേഷം ഷാജിര്‍ ഖാന്റെ മൊബൈല്‍ എങ്ങിനെ ശ്രീജിത്തിന്റെ കൈയ്യില്‍ വന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിക്കുന്നു.


മലപ്പുറം തിരഞ്ഞെടുപ്പു സമയത്ത് വിഷയം ചര്‍ച്ചയാക്കാനും സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ജനവികാരം ഉയര്‍ത്താനും നടന്ന അജണ്ട ഇതിനു പിന്നിലുണ്ടെന്ന് സിപിഎം കരുതുന്നു.


 

Tags : CPI M 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ