General News

എന്തു നേടാനായിരുന്നു ജിഷ്ണുവിന്റെ കുടുംബം സമരം ചെയ്തതെന്ന് മുഖ്യമന്ത്രി

Tue, Apr 11, 2017

Arabianewspaper 490
എന്തു നേടാനായിരുന്നു ജിഷ്ണുവിന്റെ കുടുംബം സമരം ചെയ്തതെന്ന് മുഖ്യമന്ത്രി

മഹിജയും ബന്ധുക്കളും എന്തു നേടാനായിരുന്നു സമരം ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കാര്യവും സമരത്തിലൂടെ നേടാനുണ്ടായിരുന്നില്ല. സമരം നടത്തിയിട്ട് എന്തു കാര്യമാണ് മഹിജയും കുടുംബവും നേടിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു.


സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ടായിരുന്നു,. ഒരു കാര്യവും സര്‍ക്കാര്‍ ചെയ്യാന്‍ ബാക്കിയില്ല. എന്നിട്ടും എന്തിനാണ് ഇവര്‍ സമരം ചെയ്തതെന്ന് തനിക്ക് മനസിലാകുന്നില്ല. പിണറായി സ്വതസിദ്ധമായ പരിഹാസത്തോടെ ചോദിക്കുന്നു.


ഡിജിപി ഓഫീസിനു മുന്നില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം ഏവരേയും വേദനിപ്പിച്ചു,. അമ്മയുടെ വേദന വിറ്റ് മുതലെുപ്പിനും ചിലര്‍ ശ്രമിച്ചു. ഇത് പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. സമരം അവസാനിക്കരുതെന്ന് ആഗ്രഹിച്ചവര്‍ ഉണ്ടായിരുന്നു. ഇത്തരം കളി കാണാതിരുന്നുകൂടാ. ഡിജിപി ഓഫീസിലെ സംഭവങ്ങള്‍ക്കു പിന്നില്‍ ഗൂഡാലോചന ഉണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. സത്യം പുറത്തു വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.


സിപിഎം കുടുംബമായ ജിഷ്ണുവിന്റെ ബന്ധുക്കളെ എസ് യു സി ഐ എങ്ങിനെ റാഞ്ചി , ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് ആരൊക്കെയായാണ് ബന്ധപ്പെട്ടതെന്ന് അറിയില്ല. എസ് യു സിഐയ്ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ടാകാം. അവര്‍ ജിഷ്ണുവിന്റെ കുടുംബത്തെ ഉപയോഗിച്ചിട്ടുണ്ടാകാം.


കെ എം ഷാജഹാനെതിരെ വ്യക്തി വിരോധം തീര്‍ക്കുകയാണെന്നത് അസംബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഇത്രയും കാലമായിട്ടും ആര്‍ക്കെങ്കിലും എതിരെ നടപടി എടുത്തില്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിക്കുന്നു. ഷാജഹാന്‍ ഇവിടെത്തന്നെയല്ലെ താമസിച്ചിരുന്നത്. ഡിജിപി ഓഫീസിനു മുന്നില്‍ ബഹളം വെയ്ക്കാന്‍ പോയപ്പോഴാണ് പോലീസ് പിടികൂടിയത്.


ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ നടപടി എടുക്കുമെന്നും സംഭവത്തെ കുറിച്ച് വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

Tags : Jishnu 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ