General News

നിധിയെന്നു തെറ്റിദ്ധരിപ്പിച്ച് മുക്കുപണ്ടം നല്‍കി ലക്ഷങ്ങള്‍ തട്ടി

Tue, Apr 11, 2017

Arabianewspaper 481
നിധിയെന്നു തെറ്റിദ്ധരിപ്പിച്ച് മുക്കുപണ്ടം നല്‍കി ലക്ഷങ്ങള്‍ തട്ടി

നിധി കിട്ടിയ സ്വര്‍ണ നാണയങ്ങളാണെന്നു തെറ്റിദ്ധരിപ്പിച്ച് സര്‍ണം പൂശിയ ചെമ്പു നാണയങ്ങള്‍ വിറ്റു വന്നയാളിനെ മൂന്നാര്‍ പോലീസ് പിടികുടി. തട്ടിപ്പിന് ഇരയായ വീട്ടമ്മ ഇയാളെ വീണ്ടും സ്വര്‍ണം ആവശ്യപ്പെട്ട് വിളിച്ച് വരുത്തി പിടികൂടുകയായിരുന്നു.



കര്‍ണാകയില്‍ വീടിനു സ്ഥലം കുഴിച്ചപ്പോള്‍ ലഭിച്ച നിധികുംഭത്തില്‍ നി്ന്ന് ലഭിച്ച സ്വര്‍ണ നാണയങ്ങളാണ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ ഒരാള്‍ എത്തിയത്. ഒറിജിനല്‍ സ്വര്‍ണ നാണയം വിറ്റ് വിശ്വാസം നേടിയ ശേഷമാണ് രണ്ടാമതും വിളിച്ചപ്പോള്‍ ചെമ്പു നാണയങ്ങള്‍ നല്‍കിയത്.


പാലയിലെ ഒരു വര്‍ക് ഷോപ്പിലെ ജീവനക്കാരനായ രാമയ്യ (47) യെയാണ് പോലീസ് സമര്‍ത്ഥമായി പിടികുടിയത്.


നിധി ലഭിച്ചത് പുറത്തറിഞ്ഞാല്‍ സര്‍ക്കാരിലേക്ക് കണ്ടു കെട്ടുമെന്നും ഇതിനാല്‍ സ്വര്‍ണം കുറച്ചു കുറച്ചായി വിറ്റഴിക്കുകയാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. ആദ്യം കുറഞ്ഞ വിലയ്ക്ക് ഒറിജിനല്‍ സ്വര്‍ണമാണ് ഇയാള്‍ നല്‍കി വന്നത്. കുടുതല്‍ ആവശ്യപ്പെടുന്നവര്‍ക്ക് രണ്ടാമത് കൊണ്ടു വന്നു കൊടുക്കുന്നത് മുക്കുപണ്ടമാണ്.


നിരവധി പേരെ ഇത്തരത്തില്‍ ഇയാള്‍ കമ്പളിപ്പിച്ചെന്നാണ് കരുതുന്നത്.

Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ