General News

ദുരൂഹയുടെ പ്രേതാലയത്തില്‍ സാത്താന്‍ സേവ നടത്തിയ കാദല്‍ ജിന്‍സണ്‍

Tue, Apr 11, 2017

Arabianewspaper 673
ദുരൂഹയുടെ പ്രേതാലയത്തില്‍ സാത്താന്‍ സേവ നടത്തിയ കാദല്‍ ജിന്‍സണ്‍

നന്തന്‍ കോട് കൂട്ടക്കൊലയില്‍ പിടിയിലായ കാദല്‍ ജിന്‍സണ്‍ രാജയുടെ കുറ്റസമ്മത മൊഴി വെളിപ്പെടുത്തിയത് വിദ്യാസമ്പന്നനായ യുവാവിന്റെ വിചിത്രമായ മനോനില.


ഇരുനില വീടിനെ ശരിക്കും പ്രേതാലയമാക്കി മാറ്റിയാണ് ഇയാള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവിടെ താമസിച്ചു പോന്നത്. അധികമാരോടും അടുപ്പമില്ലാതെ സദാസമയവും കമ്പ്യുട്ടറിലും ഇന്റര്‍നെറ്റിലും വിഹരിച്ചിരുന്ന യുവാവ് ആത്മാവിനെ ശക്തിപ്പെടുത്താനും പരകായ പ്രവേശം നടത്താനും നടത്തിയ ശ്രമത്തിലാണ് രക്ഷിതാക്കളേയും സഹോദരിയേയും അടുത്ത ബന്ധുവിനെയും വക വരുത്തിയ ക്രൂരകൃത്യത്തിന് തയ്യാറായതെന്ന് പോലീസിനു നല്‍കിയ മൊഴിയില്‍ ഇയാള്‍ പറയുന്നു.


വിചിത്രമായിരുന്നു ഈ പ്രേതാലയത്തിലെ ചര്യകള്‍. പരസ്പരം അധികം സംസാരിക്കാത്തവരാണ് കുടുംബാംഗങ്ങള്‍ . ഭക്ഷണം കഴിക്കുന്നതു പോലും വ്യത്യസ്ത സമയങ്ങളില്‍. അവരവരുടെ മുറികളില്‍ മാത്രം ഒതുങ്ങിക്കഴിയുന്നവര്‍.


ഒരോരുത്തര്‍ക്കും വ്യത്യസ്തതരം വിഭവങ്ങള്‍ . ഒരുമിച്ച് ഒരിക്കലും ആഹാരം കഴിക്കുന്നത് കണ്ടിട്ടില്ലെന്ന് വീട്ടുകാരുടെ വിചിത്ര സ്വഭാവത്തെ കുറിച്ച് ജോലിക്കാരി പറയുന്നു. കോഴികളെ വളര്‍ത്തി അവയുടെ ഇറച്ചി കഴിക്കുന്ന സ്വഭാവം. മുകളിലത്തെ നിലയിലേക്കുള്ള ഗോവണിയില്‍ ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചിരിക്കുന്നു. ഇതിന് പലതിനും മാസങ്ങളുടെ പഴക്കമുണ്ട്. ഇതും സാത്താന്‍ സേവയുടെ ഭാഗമാണെന്ന് കരുതുന്നു.


ആത്മാവിനെ ശക്തിപ്പെടുത്തുകയും മനസിനെ മറ്റൊരു ലോകത്തേക്ക് എത്തിക്കുകയും ചെയ്യുന്ന ആസ്‌ട്രോ പ്രൊജക്ഷന്‍ എന്ന വിദ്യയുടെ പരീക്ഷണവുമാണ് താന്‍ മാതാപിതാക്കളെ കൊന്ന് നടത്തിയതെന്നും ഇയാള്‍ പറയുന്നു.


ചെന്നൈയില്‍ നിന്നും മടങ്ങി വരും വഴി തമ്പാനൂര്‍ റെയില്‍ വേസ്റ്റേഷനില്‍ നിന്നും റെയില്‍ വേ പോലീസാണ് ജെന്‍സണെ പിടികൂടിയത്. ഇയാള്‍ പറയുന്ന മൊഴികള്‍ മുഖവിലയ്‌ക്കെടുക്കാതെയുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.


ഇയാളുടെ ലാപ് ടോപിന്റെ ഹാര്‍ഡ് ഡിസ്‌കും വെബ് ഹിസ്റ്ററിയും പോലീസ് പരിശോധിക്കും. സാത്താന്‍ സേവ നടത്തിയതിന് പിന്നില്‍ ഏതെങ്കിലും സംഘടനയുടെ കൈകളുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കും.

Tags : murder  Crime 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ