OMG News

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പ്രധാനമന്ത്രിയെ കാണാനായില്ല,.തുണിയുരിഞ്ഞ് പ്രതിഷേധം

Mon, Apr 10, 2017

Arabianewspaper 1743
സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പ്രധാനമന്ത്രിയെ കാണാനായില്ല,.തുണിയുരിഞ്ഞ് പ്രതിഷേധം

കാര്‍ഷിക വായ്പകള്‍ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പ്രധാന മന്ത്രിയെ കാണാന്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിലെ നിരത്തില്‍ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ചു.


പ്രധാന മന്ത്രിയുടെ ഓഫീസില്‍ എത്തി പരാതി ഉദ്യോഗസ്ഥര്‍ക്ക് നല്‍കി മടങ്ങാനാണ് സുരക്ഷാ ഭടന്‍മാര്‍ ഇവരോട് ആവശ്യപ്പെട്ടത്. വ്യത്യസ്ത സമര രീതികളുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമരം ചെയ്ത ഇവര്‍ പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഓഫീസിനു മുന്നിലെ റോഡില്‍ വസ്ത്രം ഉരിഞ്ഞ് പ്രതിഷേദിക്കുകയായിരുന്നു.


കൃഷിനാശത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷഷകരുടെ തലയോട്ടിയുമായാണ് ഡെല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരം ചെയ്യുന്നത്.

Tags : farmer 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ