General News

കുല്‍ഭൂഷന് വധശിക്ഷ: പാക് തടവുകാരെ വിട്ടയ്ക്കാനുള്ള തീരുമാനം ഇന്ത്യ മരവിപ്പിച്ചു

Mon, Apr 10, 2017

Arabianewspaper 470
കുല്‍ഭൂഷന് വധശിക്ഷ: പാക് തടവുകാരെ വിട്ടയ്ക്കാനുള്ള തീരുമാനം ഇന്ത്യ മരവിപ്പിച്ചു

ഇന്ത്യന്‍ വംശജനായ കുല്‍ഭൂഷന്‍ ജാദവിനെ ചാര പ്രവര്‍ത്തനം ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ച പാക് കോടതി വിധിയെ തുടര്‍ന്ന് പന്ത്രണ്ട് പാക് മീന്‍പിടിത്ത തൊഴിലാളികളെ മോചിപ്പിക്കാനുള്ള തീരുമാനം ഇന്ത്യ മരവിപ്പിച്ചു,.


കുല്‍ഭൂഷനെ ചാരപ്രവര്‍ത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ചത് നീതികേടാണെന്നും യാതൊരു നിയമ നടപടിക്രമങ്ങളും പാലിക്കാതെയാണ് പാക്കിസ്ഥാന്‍ ഏകപക്ഷീയമായി വിചാരണ പൂര്‍ത്തിയാക്കി കുറ്റം തെളിയിച്ചതായി പ്രഖ്യാപിച്ച് വധശിക്ഷയ്ക്ക് വിധിച്ചത്.


പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച കൊലപാതകമായി മാത്രമെ ഇന്ത്യ ഇതിനെ പരിഗണിക്കുകയുള്ളുവെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു,.


ഇതിനിടെ, പാക് കരസേനയിലെ റിട്ട. ഉജ്യോഗസ്ഥനെ നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ച് കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. ചാര പ്രവര്‍ത്തി ആരോപിച്ച് ഇന്ത്യ പിടികൂടിയെന്നാണ് പാക് മാധ്യമങ്ങള്‍ രിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ