General News

കുല്‍ഭൂഷന് വധശിക്ഷ, അപഹാസ്യ നടപടിയെന്ന് ഇന്ത്യ

Mon, Apr 10, 2017

Arabianewspaper 375
കുല്‍ഭൂഷന് വധശിക്ഷ, അപഹാസ്യ നടപടിയെന്ന് ഇന്ത്യ

ചാരനെന്ന് മുദ്രകുത്തി പിടികൂടിയ ഇന്ത്യന്‍ പൗരന് പാക് കോടതി വധശിക്ഷ വിധിച്ചു. നാവിക സേനാ മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇറാനില്‍ നിന്നും പാക്കിസ്ഥാനിലെത്തിയപ്പോഴായിരുന്നു ചാരനെന്ന് മുദ്രകുത്തി പിടികൂടിയത്.


ഇന്ത്യന്‍ പൗരനെതിരെ വധശിക്ഷ പ്രഖ്യാപിച്ചത് അടിസ്ഥാനപരമായ നീതി നിഷേധത്തിലൂടെയാണെന്നും ഇതിനെ മുന്‍കൂട്ടി നിശ്ചയിച്ച കൊലപാതകമായി മാത്രമെ ഇന്ത്യ പരിഗണിക്കുകയുള്ളുവെന്നും വിദേശ കാര്യ മന്ത്രാലയം പാക്കിസ്ഥാനെ അറിയിച്ചു.


കുല്‍ഭൂഷന്‍ പാക്കിസ്ഥാനിലെ സമാധാനം തര്‍ക്കാനായി എത്തിയ ഇന്ത്യന്‍ ചാരനാണെന്നാണ് പാക് കോടതി വിധിച്ചത്. എന്നാല്‍, യാതൊരു തെളിവും ഇതിന് പാക്കിസ്ഥാന്റെ കൈവശമില്ലെന്നും നിരപരാധിയെ തൂക്കിലിടുന്നത് ഇന്ത്യയോടും ഇന്ത്യക്കാരുടോളുമുള്ള പാക് നിലപാട് മാത്രമാണെന്നും വിദേശ കാര്യമന്ത്രാലയം പറഞ്ഞു.


കുല്‍ഭൂഷന്‍ റോ എജന്റാണെന്നാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. 2016 മാര്‍ച്ച് മൂന്നിനാണ് കുല്‍ഭുഷനെ ബലൂചിസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇറാനില്‍ നിന്നും ബിസിനസ് ആവശ്യത്തിന് ബലൂചിസ്ഥാന്‍ വഴി വന്നപ്പോള്‍ കുല്‍ഭൂഷനെ പിടികൂടുകയായിരുന്നു. നാവികസേനയില്‍ നിന്നും വിമരിച്ച കുല്‍ഭൂഷന്‍ വര്‍ഷങ്ങളായി കയറ്റുമതി ബിസിനസിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.


നിയമ നടപടിക്രമങ്ങള്‍ ഒന്നും തന്നെ പാക്കിസ്ഥാന്‍ പാലിച്ചിട്ടില്ലെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിചാരണ പോലും അറിയിച്ചിട്ടില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ