General News

മലപ്പുറം പ്രചാരണം അവസാനിച്ചു. മറ്റന്നാള്‍ വോട്ടെടുപ്പ്

Mon, Apr 10, 2017

Arabianewspaper 291
മലപ്പുറം പ്രചാരണം അവസാനിച്ചു. മറ്റന്നാള്‍ വോട്ടെടുപ്പ്

മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പ്രചരണ കോലാഹങ്ങള്‍ അവസാനിച്ചു, ഇനിയുള്ള സമയം നിശബ്ദ പ്രചരണമാണ് നടക്കുക. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്ടര്‍ പ്രചാരണ പരിപാടികള്‍ക്ക് കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.


പതിവു കലാശക്കൊട്ടുകള്‍ ഉണ്ടായിരുന്നില്ല. പാര്‍ട്ടികള്‍ക്ക് പ്രത്യേകം സ്ഥലമാണ് അനുവദിച്ചത്. ഇതിനാല്‍ നേര്‍ക്കു നേര്‍ രാഷ്ട്രീിയ പാര്‍ട്ടികള്‍ എത്തിയില്ല.


ഇടതു മുന്നണിയുടെ പ്രചാരണം അത്യാവേശത്തിലാണ് സമാപിച്ചത്. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ വിജയം ഉറപ്പിച്ചായതിനാല്‍ പ്രചാരണത്തില്‍ അമിതാവേശം കാണിച്ചില്ല. ബിജെപിയും പ്രചാരണത്തില്‍ തങ്ങളുടെ സാന്നിദ്ധ്യം അറയിച്ചു.


മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിക്ക് അഭിമാനമായി മാറിയിരിക്കുന്ന പോരാട്ടമാണ്. രണ്ടു ലക്ഷത്തിനു മേല്‍ ഭൂരിപക്ഷമാണ് ലീഗ് കണക്കു കൂട്ടുന്നത്. സിപിഎമ്മും ബിജെപിയും വിജയത്തിനായാണ് മത്സരിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഒരട്ടിമറിക്കുള്ള യാതൊരു സാദ്ധ്യതയും മണ്ഡലത്തിലില്ല. വോട്ടിംഗ് ശതമാനം കുറയുന്നത് ലീഗിന്റെ ഭൂരിപക്ഷം കുറയ്ക്കുമെന്നതിനാല്‍ പരാമാവധി ആളുകളെ ബൂത്തുകളില്‍ എത്തിക്കുകയാണ് പ്രവര്‍ത്തകരുടെ ലക്ഷ്യം.

Tags : Malappuram 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ