General News

ഡിജിപി വിഷയം: സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനവും പരിഹാസവും

Mon, Apr 10, 2017

Arabianewspaper 378
ഡിജിപി വിഷയം: സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനവും പരിഹാസവും

ഡിജിപിയായിരുന്ന സെന്‍കുമാറിനെ അദ്ദേഹത്തിന്റെ കൃത്യവിലോപം മൂലമാണ് മാറ്റിയതെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തള്ളി സുപ്രീം കോടതി. കേരളത്തില്‍ ഒരു സ്ത്രീ അഞ്ചു ദിവസം നിരാഹാരം കിടന്നല്ലോ ഇത് പരിഗണിച്ച് ഡിജിപിയെ മാറ്റിയോ എന്ന് സുപ്രീം കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.


ഡിജിപിയുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതിനാലാണ് അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്‌തെന്ന കേരള സര്‍ക്കാരിന്റെ വാദത്തിന്റെ മുനയൊടിക്കുന്നതായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.


മഹിജയുടെ സമരം ഡിജിപിയുടെ നിലപാടുകളോടും പോലീസിന്റെ വീഴ്ചകളോടും പ്രതിഷേധിച്ചായിരുന്നില്ലേ എന്നിട്ട് ഡിജിപിയെ മാറ്റിയോ എന്നായിരുന്നു കോടതി ചോദിച്ചത്. മാറ്റിയിട്ടില്ല എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി.


എന്നാല്‍, സെന്‍കുമാറിനെ മാറ്റാനുള്ള പല കാരണങ്ങളില്‍ ഒന്നാണ് പുറ്റിങ്ങല്‍ വെടിക്കെട്ട പകടത്തിലെ വീഴ്ചയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. പുറ്റിങ്ങല്‍ അപകടത്തിന് താന്‍ ഉത്തരവാദിയാണെങ്കില്‍ അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റൊയും കുറ്റക്കാരിയാണ്. എന്നാല്‍, സര്‍ക്കാര്‍ ഇവരെ ചീഫ് സെക്രട്ടറിയായി ഉദ്യോഗ കയറ്റം നടത്തി നിയമിക്കുകയാണ് ചെയ്തതെന്നും സെന്‍കുമാറിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.,

Tags : DGP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ