General News

കേഡല്‍ ബുദ്ധി രാക്ഷസന്‍ , ക്രിമിനല്‍ മനസ്, പണക്കൊതിയന്‍

Mon, Apr 10, 2017

Arabianewspaper 470
കേഡല്‍ ബുദ്ധി രാക്ഷസന്‍ , ക്രിമിനല്‍ മനസ്, പണക്കൊതിയന്‍

കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകമാണ് ഭരണ സിരാ കേന്ദ്രമായ തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് പോലുള്ള അതിസുരക്ഷാ മേഖലയില്‍ നടന്നത്. പിതാവിനെയും മാതാവിനെയും സഹോദരിയേയും ്രബന്ധുവിനേയും കൊലപ്പെടുത്തി കത്തിക്കുകയും വെട്ടി നുറിക്കി ചാക്കിലാക്കുകയും ചെയ്ത കേഡല്‍ ജീന്‍സണ്‍ രാജ് എന്ന യുവാവിനെ പോലീസ് തിരയുകയാണ്.


സാധാരണ പകയുള്ളവര്‍ക്ക് ഇത്രയും ക്രൂരമായ കൊലപാതകം നടത്താന്‍ കഴിയില്ലെന്നും പ്രത്യേക മാനസികാവസ്ഥയുള്ളവര്‍ക്ക് മാത്രമേ ഇതിനു സാധിക്കുകയുള്ളുവെന്നും ക്രിമിനോളജിസ്റ്റുകള്‍ പറയുന്നു,.


കുടുംബത്തിലെ നാലു പേരെ പല സമയങ്ങളായി കൊന്ന് മുറികളിലാക്കിയ ശേഷം അവിടെ തന്നെ കഴിഞ്ഞ കേഡല്‍ അതി സാമര്‍ത്ഥ്യമുള്ളവനാണെന്ന് പോലീസ് പറഞ്ഞു,.


തന്റെ മരണവും തെറ്റിദ്ധരിപ്പിക്കാന്‍ ഡമ്മിയുണ്ടാക്കി കത്തിച്ചത് പക്ഷേ, അതിബുദ്ധി സാമര്‍ത്ഥ്യമായി പോയി. കത്തികരിഞ്ഞ ശരീരഭാഗങ്ങള്‍ ഡിഎന്‍എ ഉള്‍പ്പെടെയുള്ള ഫോറന്‍സിക് പരിശോധനകള്‍ നടത്തുമെന്ന് അറിഞ്ഞിട്ടും ഈ ബുദ്ധിരാക്ഷസന്‍ ഡമ്മി കത്തിച്ചത് പോലീസിനെ അത്ഭുതപ്പെടുത്തുന്നു.


മുകളിലത്തെ നിലയിലെ മുറിയിലെ ബാത്ത്‌റൂമിനുള്ളിലിട്ടാണ് മൂന്നു മൃതദേഹങ്ങള്‍ കത്തിച്ചത്. പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം വീടും കത്തിക്കാനായിരുന്നു പദ്ധതി. പത്തു ലി്റ്റര്‍ പെട്രോള്‍ കാനില്‍ വാങ്ങി ഇയാള്‍ സൂക്ഷിച്ചിരുന്നു.


പ്രഫ രാജ് തങ്കം, ഭാര്യ ഡോ ജീന്‍ പത്മ, മകള്‍ കരാലിന്‍ ബന്ധു എന്നിവരെ വിഷം കൊടുത്തു കൊന്ന ശേഷം കത്തിക്കുകയായിരുന്നുവെന് പോലീിസ് പറയുന്നു.


കംപ്യുട്ടര്‍ വിദഗ്ദ്ധനായ കേഡല്‍ രാജ് തന്റെ രൂപം തന്നെ മാറ്റിയിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. ഡമ്മി നിര്‍മിച്ചത് തന്നെ തെളിയിക്കുന്നത് കൊലപാതകത്തിന് ഇയാള്‍ മുന്‍കൂട്ടി പദ്ധതി തയ്യാക്കിയിരുന്നു എന്നതാണ്. ഫിലിപ്പീന്‍സില്‍ എംബിബിഎസ് പഠിക്കാന്‍ ചേര്‍ന്ന കേഡല്‍ പഠനം പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു, സഹോദരി കാനഡയിലാണ് പഠിച്ചിരുന്നത്.


എട്ടു വര്‍ഷമായി നാട്ടിലുള്ള കേഡലിന് അയല്‍പക്കക്കാരും ബന്ധുക്കളും ശത്രുസമാനമായിരുന്നു. ആരോടും സൗഹൃദമില്ലാതെ ഒറ്റയാനായാണ് കഴിഞ്ഞിരുന്നത്. കമ്പ്യൂട്ടര്‍ ഗെയിം രൂപകല്പനയില്‍ അതി സമര്‍ത്ഥനായിരുന്നു. വീട്ടു വേലക്ക് ഒരു സ്ത്രീ എത്തുമായിരുന്നുവെങ്കിലും ഇവര്‍ മുകളിലത്തെ നിലയിലേക്ക് വരാറില്ലായിരുന്നു. അമ്മയും അച്ഛനും എല്ലാവരും കന്യാകുമാരിയിലേക്ക് പോയിരിക്കുകയാണെന്നാണ് വീട്ടു ജോലിക്കാരിയോട് പറഞ്ഞിരുന്നത്. കാഴ്ച ശക്തിയില്ലാത്ത ബന്ധുവായ ലതിക കൊലപാതകതത്തെ കുറിച്ച് അറിഞ്ഞിരിക്കാമെന്നും ഇവരെയും പിന്നീട് വക വരുത്തുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. ലതികയുടെ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കം മാത്രമെയുള്ളു. മറ്റുള്ളവരുടെ മൃ,തദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം ഉണ്ടായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമെ ഇക്കാര്യങ്ങള്‍ സ്ഥിരികരിക്കാന്‍ കഴിയു.


ശനിയാഴ്ച രാത്രി ഇയാള്‍ കൃത്യം നിര്‍വഹിച്ച ശേഷം തമിഴ്‌നാട്ട്‌ലേക്ക് കടന്നു കളഞ്ഞതായാണ് പോലിസ് സംശയിക്കുന്നത്. സ്വത്തു തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നു കരുതുന്നുണ്ടെങ്കിലും പണവും സ്വര്‍ണവും നഷ്ടപ്പെട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ബാങ്ക് നിക്ഷേപങ്ങളും മറ്റും പോലീസ് അന്വേഷിച്ചു വരികയാണ്.

Tags : murder  Crime 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ