General News

ലാവ്‌ലിന്‍ കേസിലെ പക തീര്‍ക്കുന്നു -ഷാജഹാന്‍

Mon, Apr 10, 2017

Arabianewspaper 256
ലാവ്‌ലിന്‍ കേസിലെ പക തീര്‍ക്കുന്നു -ഷാജഹാന്‍

തന്നോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാവ് ലിന്‍ കേസിലെ നിലപാടു മൂലുമുള്ള പക തീര്‍ക്കുകയാണെന്ന് ജിഷ്ണു കേസില്‍ പ്രതിഷേധത്തിന് അനുഭാവം പ്രകടിപ്പിക്കാന്‍ എത്തിയതിന് ഡിജിപി ഓഫീസിനു മുന്നില്‍ വെച്ച് അറസ്റ്റിലായ രകഎം ഷാജഹാന്‍.


ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ ലോ കോളേജില്‍ എത്തിയ ഷാജഹാന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.


ജിഷ്ണുവിന്റെ കുടംബാംഗങ്ങളെ കാണാനും അവരുടെ സമരത്തിന് പിന്തുണ അറിയിക്കാനുമാണ് താന്‍ അവിടെ എത്തിയത്. ജിഷ്ണുവിന്റെ കുടുംബാംഗങ്ങളെ നേരിലോ ഫോണിലോ താന്‍ സംസാരിച്ചിട്ടില്ല.


കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ടെന്നും പരീക്ഷ എഴുതാന്‍ കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചിരുന്നതായും ഷാജഹാന്‍ പറഞ്ഞു, തന്റെ മകനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് 79 കാരിയായ മാതാവ് തങ്കമ്മ വീട്ടില്‍ നിരാഹാര സമരത്തിലാണ്.


 

Tags : KM Shajahan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ