General News

കറ്റാനം എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം

Sun, Apr 09, 2017

Arabianewspaper 291
കറ്റാനം എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം

ആലപ്പുഴ ജില്ലയിലെ കറ്റാനത്തെ വെള്ളപ്പാള്ളി നടേശന്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കോളേജ് ചെയര്‍മാന്‍ സുബാഷ് വാസുവിനെതിരെ കേസ്.


കോളേജ് അധികൃതരുടെ പീഡനം മൂലമാണ് മരിക്കുന്നതെന്ന് കുറിപ്പെഴുതി വെച്ച ശേഷമാണ് വിദ്യാര്‍ത്ഥി കൈത്തണ്ടയിലെ ഞരമ്പ് മൂറിച്ച് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.


മറ്റു വിദ്യാര്‍ത്ഥികള്‍ ഇയാളെ കണ്ടെത്തുകയും തുടര്‍ന്ന് ഉടനെ തന്നെ ആശുപത്രിയിലാക്കുകയുമായിരുന്നു. കോളേജ് കാന്റീനില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തെ ഹോട്ടലില്‍ നിന്ന ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ക്ലാസില്‍ എത്താന്‍ വൈകി. ഇതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍്തഥികളുടെ വീട്ടില്‍ വിളിച്ച് മോശമായി ഇവരെ കുറിച്ച് അഭിപ്രായം പറഞ്ഞു,


ഭക്ഷണത്തില്‍ പല്ലിയും ഫ്രിഡ്ജിനുള്ളില്‍ പൂച്ചയുടെ വിസര്‍ജ്ജ്യവും കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതര്‍ പരാതിപ്പെട്ടിരുന്നു. സൗകര്യമുണ്ടെങ്കില്‍ കഴിച്ചാല്‍ മതിയെന്നായിരുന്നു പരാതിപ്പെട്ടവര്‍ക്ക് ലഭിച്ച മറുപടിയെന്ന് പറയുന്നു.


ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കാന്റിനില്‍ കയറായതെ പുറത്തു പോയി ഭക്ഷണം കഴിക്കാന്‍ അരംഭിച്ചു. ഇതാണ് പ്രിന്‍സിപ്പലിനെ ചൊടിപ്പിച്ചത്. മക്കള്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നതയാണ് പ്രിന്‍ിപ്പല്‍ രക്ഷിതാക്കളെ വിളിച്ചു പറഞ്ഞത്. ഇതിനെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പലിനെതിരേയും ചെയര്‍മാനെതിരേയും പോലീസ് കേസ് എടുത്തു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ