General News

മൂുന്നാം പ്രതി പിടിയില്‍, ജിഷ്ണുവിന്റെ കുടുംബം ഉപവാസ സമരം അവസാനിപ്പിച്ചു

Sun, Apr 09, 2017

Arabianewspaper 383
ജിഷ്ണുവിന്റെ കുടുംബം ഉപവാസ സമരം അവസാനിപ്പിച്ചു

ജിഷ്ണു പ്രണോയിയുടെ കുടുംബം കഴിഞ്ഞ അഞ്ചു ദിവസമായി നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിച്ചു, ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ പിടികൂടിയതിനെ തുടര്‍ന്നാണ് ഇവര്‍ ഉപവാസ സമരം അവസാനിപ്പിച്ചത്. സമരം അവസാനിപ്പിക്കുകയാമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വിഷയത്തില്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുൂരിയും ഇടപെട്ടിരുന്നു. ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുമായി യെച്ചൂരി സംസാരിച്ചു,. പ്രതികളെയെല്ലാം പിടികൂടുമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്ന്നാണ് ഉപവാസ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

തമിഴ് നാട് സ്വദേശിയായ ശക്തി വേല്‍ കഴിഞ്ഞ മൂന്നുമാസത്തോളമായി ഒളിവിലായിരുന്നു. മൂന്നാം പ്രതിയെ പിടികൂടിയതോടെ ജിഷ്ണു പ്രണോയിയുടെ കുടുംബം നിരാഹാര സമരം 


കോയമ്പത്തൂരില്‍ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറയുന്നു. തമിഴ് നാട് പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. അന്നൂരിലെ ഫാംഹൗസിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.


തൃശൂര്‍ പോലീസ് ക്ലബില്‍ എത്തിച്ച ശേഷം തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കേസിലെ മറ്റ് രണ്ടു പ്രതികളെ കൂടെ പിടികൂടാനുണ്ട്. ഇവര്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളതായും സൂചനയുണ്ട്. മുഖ്യ പ്രതികളായ നെഹ്‌റു കോളേദ് ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസും കോളേജ് പിആര്‍ഒ സന്‍ജിത് വിശ്വനാഥും ഹൈക്കോടതിയില്‍ നിന്ന് മുന്‍ കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ഇവരെ അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടില്ല.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ