General News

ഈജിപ്തിലെ പള്ളികളില്‍ സ്‌ഫോടനം 21 മരണം

Sun, Apr 09, 2017

Arabianewspaper 301
ഈജിപ്തിലെ പള്ളികളില്‍ സ്‌ഫോടനം 21 മരണം

ഈജിപ്തിലെ ടാന്‍ടയിലും അലക്‌സാന്‍ഡ്രിയയിലും പള്ളികളയിലുണ്ടായ സ്ഫാടനങ്ങളില്‍ 21 പേര്‍മരിച്ചു. ഓശാന പെരുന്നാളിനോട് അനുബന്ധിച്ച് തിരക്കുള്ള ദിവസമായിരുന്നു. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്,.


പളളിയില്‍ പ്രത്യേക പാര്‍ത്ഥനകള്‍ നടക്കുന്നതിനിടെയാണ് സ്‌ഫോടനം. സെന്റ് ജോര്‍ജ് പള്ളിയിലെ പ്രാര്‍ത്ഥനാ ബഞ്ചിനു താഴെയാണ് സ്‌ഫോടക വസ്തുക്കള്‍ വെച്ചിരുന്നതെന്ന് കരുതുന്നു.


മറ്റൊരു സംഭവത്തില്‍ അലക്‌സാന്‍ഡ്രിയയില്‍ ചാവേറാണ് പൊട്ടിത്തെറിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പള്ളിയിലേക്കെത്തിയ ചാവേറിനെ സുരക്ഷാ ഗാര്‍ഡ് തടയുകയായിരുന്നു. 11 പേരാണ് ഇവിടെ മരിച്ചത്. 35 പേര്‍ക്ക് പരിക്കേറ്റു.,


കോപ്റ്റിക് ചര്‍ച്ച് മേധാവി പോപ് തദേവൂസ് പള്ളിയില്‍ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ല. ഈസ്റ്ററിനു മുമ്പുള്ള ഞായറാഴ്ചയാണ് ഓശാന ഞായറായി ക്രൈസ്തവര്‍ ആഘോഷിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.


കഴിഞ്ഞ ഡിസംബറില്‍ ഇവിടെ നടന്ന മതകലാപങ്ങളില്‍ 25 പേര്‍ മരിച്ചിരുന്നു. പള്ളിയും ചില വീടുകളും ആളുകള്‍ കത്തിച്ചിരുന്നു, ഈജിപ്ത് പ്രസിഡന്റ് എല്‍ സിസി കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചിരുന്നു ഇതിനു പിന്നാലെയാണ് സ്‌ഫോടനം.


Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ