General News

മഹിജയെ കാനം സന്ദര്‍ശിച്ചു, അനുനയ നീക്കം

Sun, Apr 09, 2017

Arabianewspaper 283
മഹിജയെ കാനം സന്ദര്‍ശിച്ചു, അനുനയ നീക്കം

ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തുന്ന സമരത്തില്‍ സിപിഐ ഇടപെടുന്നു വിഷയത്തില്‍ മധ്യസ്ഥ ശ്രമം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇടതു സര്‍ക്കാരിനെയാകെ പ്രതിസന്ധിയിലാക്കിയ പ്രശ്‌നത്തില്‍ ഇടപെട്ടില്ലെങ്കില്‍ കുടുതല്‍ വിഷയങ്ങളിലേക്ക് നീങ്ങുമെന്നാണ് സൂചന.


സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇതിന് മുന്‍ കൈ എടുത്തത്. നിരാഹാര സത്യഗ്രഹം ഇവര്‍ ഉടന്‍ അവസാനിപ്പിക്കുമെന്നാണ് കരുതുന്നത് പോലീസിന്റെ റിപ്പോര്‍ട്ടിലും സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിലും മഹിജയ്ക്ക് പരാതി ഉണ്ട്. എന്നാല്‍, ഐജി റിപ്പോര്‍ട്ട് സ്വീകരിക്കണമെന്നില്ലെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയെ മെഡിക്കല്‍ കോളേജിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടായി കാനം രാജേന്ദ്രന്‍ പറ#്ഞു.


സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുമായി താന്‍ ചര്‍ച്ച നത്തിയെന്നും കാനം പറഞ്ഞു,. നേരത്തെ, പോലീസ് നടപടിയെ കാനം വിമര്‍ശിച്ചിരുന്നു. മലപ്പുറം തെറഞ്ഞെടുപ്പു സമയത്ത് ജനത്തിനെ സര്‍ക്കാരിനെതിരേയും പോലീസിനെതിരേയും തിരിക്കാനാണ് വിഷയം ഉപകരിച്ചതെന്നും കാനം പറഞ്ഞു.സ പോലീസ് നടപടിയെ വിമര്‍ശിച്ച് നേരത്ത, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും രംഗത്ത് എത്തിയിരുന്നു. പിന്നീട് പാര്‍ട്ടി നിലപാട് പുറത്തു വന്ന ശേഷം ഇത് മയപ്പെടുത്തിയിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ