General News

മഹിജയ്ക്ക് പരിക്കേറ്റിട്ടില്ല, പോലിസിനെതിരെ നടപടി വേണ്ട -ഐജിയുടെ റിപ്പോര്‍ട്ട്

Sun, Apr 09, 2017

Arabianewspaper 305
മഹിജയ്ക്ക് പരിക്കേറ്റിട്ടില്ല, പോലിസിനെതിരെ നടപടി വേണ്ട -ഐജിയുടെ റിപ്പോര്‍ട്ട്

ജിഷ്ണു പ്രണോയിയുടെ കുടുംബാംഗങ്ങള്‍ക്കെതിരായ പോലീസ് നടപടിയില്‍ റേഞ്ച് ഐജി മനോജ് എബ്രഹാം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടില്‍ പോലീസിന്റെ ഭാഗത്തും നിന്നുള്ള നടപടികളെ ന്യായികരിച്ചു കൊണ്ടുള്ള വാക്കുകള്‍ മാത്രമാണുള്ളത്.


പോലീസ് കൃത്യ നിര്‍വ്വഹണമാണ് നടത്തിയതെന്നും മഹിജ, ശ്രീജിത്ത് എന്നിവര്‍ക്ക് യാതൊരു പരിക്കുമേറ്റി്ട്ടില്ല. പോലീസിന് വീഴ്ച പറ്റിയിട്ടില്ലാത്തതിനല്‍ ആര്‍ക്കെതിരേയും നടപടി വേണ്ടെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


അതേസമയം, മഹിജയും കുടുംബവും പോലീസ് ആസ്ഥാനത്തേക്ക് എത്തിയതുമുതല വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് മാത്രമാണ് ഇതെന്നാണ് സുചന. സംഭവത്തില്‍ പൊതു പ്രവര്‍ത്തകനായ കെ എം ഷാജഹാന്‍ എസ് യു സിഐ പ്രവര്‍ത്തകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഷാജിര്‍ ഖാന്‍ എന്നിവരും സര്‍ക്കാരിനെതിരെ ഗൂഡാലാചോന നടത്തിയെന്നും രിപ്പോര്‍ട്ടില്‍ പറയുന്നു.


ഐജിയുടെ റിപ്പോര്‍ട്ട് വെറും പ്രഹസനമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ തിരക്കഥയ്ക്ക് അനുസരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിതെന്നും കഥ എങ്ങിനെ വേണമെന്ന് ചോദിക്കാനായി ഐജി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അദ്ദേഹത്തിന്റെ സെക്രട്ടറിയായ എംവി ജയരാജനെ കണ്ടതായും ചെന്നിത്തല ആരോപി്ച്ചു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ