General News

പോലീസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ സമ്മതിക്കില്ല- പിണറായി

Sun, Apr 09, 2017

Arabianewspaper 255
പോലീസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ സമ്മതിക്കില്ല- പിണറായി

പോലീസിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരായ നടപടിയില്‍ പോലീസിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതിരോധത്തിലായെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് വീണ്ടും പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി എത്തിയത്.


ഏതെങ്കിലും വക്രബുദ്ധിക്കാര്‍ പോലീസിനെ വളഞ്ഞിട്ട് അക്രമിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ അതൊന്നും അനുവദിച്ച് കൊടുക്കില്ലെന്നും പിണറായി പറഞ്ഞു. ഇത്തരം കെണികളില്‍ പോലീസോ സര്‍ക്കാരോ വീഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


തൃശൂരില്‍ പോലീസ് അക്കാദമിയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ