General News

കെ എം ഷാജഹാന്റെ അമ്മ നിരാഹാരം ആരംഭിച്ചു

Sun, Apr 09, 2017

Arabianewspaper 266
കെ എം ഷാജഹാന്റെ അമ്മ നിരാഹാരം ആരംഭിച്ചു

ഉറച്ച കമ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ചതാണ് താനെന്ന് പ്രഖ്യാപിച്ച് 87 കാരിയായ എല്‍ തങ്കമ്മയുടെ നിരാഹാര സമരം ആരംഭിച്ചു, തന്റെ മകനും കമ്യുണിസ്റ്റ് സഹയാത്രികനുമായ കെ എം ഷാജഹാനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതിനെതിരെയാണ് വീട്ടിനുള്ളില്‍ നിരാഹാരം അനുഷ്ഠിക്കുന്നത്.


ജിഷ്ണു പ്രണോയിയുടെ വീട്ടുകാരുമായി ഒരിക്കല്‍ പോലും സംസാരിക്കാത്ത മകനെയാണ് ഇവരുടെ സമരത്തില്‍ പങ്കെടുത്തു എന്നു പറഞ്ഞും ഗൂഡാലോചന നടത്തിയെന്നും ആരോപിച്ചും ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.


ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ ശക്തമായ നിലപാട് എടുത്തതിന്റെ പകപോക്കാനാണ് മകനെ ജയിലിലടച്ചതെന്നും മകന്‍ പാര്‍ട്ടി നേതാക്കളുടെ വഴിവിട്ട സഞ്ചാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.


ഉറച്ച കമ്യൂണിസ്റ്റ് കുടുംബമാണ് തങ്ങളുടേത് എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ജീവിക്കാന്‍ ഭയം തോന്നുകയാണ്. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന പ്രവൃത്തിയാണ് ഇടതു സര്‍ക്കാര്‍ പിന്തുടരുന്നത്.


തന്റെ മകന്‍ കുറ്റവാസനയുള്ളവനല്ലെന്നും ഇന്നേ വരെ ഒരു കേസിലും ഉള്‍പ്പെട്ടിട്ടില്ലെന്നും തങ്കമ്മ പറഞ്ഞു.


ജിഷ്ണു പ്രണോയിയുടെ അമ്മയും ബന്ധുക്കളും ഡിജിപി ഓഫിസിനു മുന്നിലെത്തിയപ്പോള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും സമരത്തില്‍ ഇടപെട്ടുന്നുവെന്നും കാണിച്ച് ക്രിമിനല്‍ ഗുഡാലോചന., സംഘം ചേരല്‍, തുടങ്ങിയ വകുപ്പുകള്‍ ഉപയോഗിച്ചാണ് ഷാജഹാനെതിരെ കേസ്. ചുമത്തിയിരിക്കുന്നത്.


എന്നാല്‍., ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷം മടങ്ങി വരവെയാണ് ഇവരുടെ സമര സ്ഥലത്ത് എത്തിയപ്പോള്‍ ഇറങ്ങിയതെന്നും സമരത്തില്‍ പങ്രെടുക്കാനെത്തിയതല്ലെന്നും ഷാജഹാന്‍ കോടതിയില്‍ മൊഴി നല്‍കി.


അതേസമയം, ഷാജഹാന്‍ കൊടും ക്രിമിനാലാണെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പിഎം മനോജ് പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷക്കാലമായി ഇടതു പ്രസ്ഥാനങ്ങളേയും അതിന്റെ സര്‍ക്കാരുകളേയും അസ്ഥാിരപ്പെടുത്താനുള്ള ശ്രമമാണ് ഷാജഹാന്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവെ മനോജ് പറഞ്ഞു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ